1 GBP = 103.95
breaking news

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മരിച്ചവരുടെ എണ്ണം പതിനൊന്നായി; 35 പേരെ കാണാതായി

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മരിച്ചവരുടെ എണ്ണം പതിനൊന്നായി; 35 പേരെ കാണാതായി

അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 11 കടന്നു. 35 ല്‍ അധികം പേരെ കാണാതായി. സംസ്ഥാനത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് തീ പടരുന്നത്. ആയിരക്കണക്കിന് ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീ വിഴുങ്ങി. തീ നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തത്.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായാണ് കാലിഫോര്‍ണിയയില്‍ കാട്ടു തീ ആളിപ്പടരാന്‍ ആരംഭിച്ചത്. വടക്ക് ഭാഗത്തുള്ള സാക്രമെന്‍റോയിലാണ് ക്യാന്പ് ഫയറെന്ന് പേരിട്ട കാട്ടു തീ ആളിപ്പടരുന്നത്. തെക്ക് ഭാഗത്തുള്ള തൌസന്‍റ് ഓക്സിലിനെ വൂള്‍സ് ലി, ഹില്‍സ് ഫയര്‍ എന്നീ പേരുകളിലുള്ള തീയാണ് വിഴുങ്ങുന്നത്.

കാട്ടു തീ ശക്തമായതോടെ രണ്ടര ലക്ഷത്തിലധികം ആളുകള്‍ പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോയി. ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കുന്നതിനായി അധികൃതര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും കനത്ത കാറ്റും വരണ്ട കാലാവസ്ഥയും വില്ലനാവുകയാണ്. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ചാണ് തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്.

നിരവധി ഹോളിവുഡ് താരങ്ങൾക്കു വീടുകളുള്ള മാലിബൂ നഗരവും തീ വിഴുങ്ങിയിതില്‍ ഉള്‍പ്പടുന്നു ഉൾപ്പെടുന്നു. അതിനിടെ കാലിഫോര്‍ണിയ സര്‍ക്കാരിന്റെ തെറ്റായ ഫോറസ്റ്റ് നയം മൂലമാണ് കാട്ടു തീ പടര്‍ന്നതെന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സാന്പത്തിക സഹായം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്താനും ട്രംപ് മടിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more