1 GBP = 103.38

കലെയ്‌സ് ഇപ്പോഴും അഭയാർതഥികൾക്ക് പ്രിയങ്കരം തന്നെ; കലെയ്‌സ് വഴി ആഴ്ചയിൽ നൂറോളം അഭയാർതഥികൾ ബ്രിട്ടനിലേക്ക് കടക്കുന്നുണ്ടെന്ന് റിപ്പോർട്ട്

കലെയ്‌സ് ഇപ്പോഴും അഭയാർതഥികൾക്ക് പ്രിയങ്കരം തന്നെ; കലെയ്‌സ് വഴി ആഴ്ചയിൽ നൂറോളം അഭയാർതഥികൾ ബ്രിട്ടനിലേക്ക് കടക്കുന്നുണ്ടെന്ന് റിപ്പോർട്ട്

ബ്രിട്ടൻ ഫ്രാൻസ് അതിർത്തി പ്രദേശമായ കലെയ്‌സ് എന്നും വാർത്തകളിൽ ഇടം നേടിയിട്ടുള്ള പ്രദേശമാണ്. അഭയാർതഥികളായെത്തുന്നവർ കലയ്‌സിൽ തമ്പടിച്ചാണ് ബ്രിട്ടനിലേക്ക് അനധികൃതമായി കടന്നിരുന്നത്. ഏറെ നാളത്തെ മുറവിളികൾക്ക് ശേഷം കഴിഞ്ഞ വർഷം ഫ്രഞ്ച് ഗവണ്മെന്റ് കലയ്‌സിലെ അഭയാർതഥി ക്യാംപുകൾ അടച്ചു പൂട്ടിയിരുന്നു. ഏകദേശം പതിനായിരത്തോളം ആളുകളാണ് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ക്യാംപുകളിൽ കഴിഞ്ഞിരുന്നത്. ഇന്നും നിരവധിയാളുകൾ ബ്രിട്ടനിലേക്ക് കടക്കുന്നതിനുള്ള തയ്യാറെടുപ്പുമായി ഡൺകിർക്ക്, കലെയ്‌സ് തുറമുഖങ്ങൾ വഴി ഇവിടെയെത്തുന്നത്.

അധികൃതരുടെ കണ്ണ് വെട്ടിച്ച് ആളുകളെ അനധികൃതമായി യുകെയിലെത്തിക്കുന്നതിന് നിരവധി ക്രിമിനൽ ഗ്യാങ്ങുകൾ കലയ്‌സിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആളൊന്നിന് മുവായിരം യൂറോയാണ് ഗ്യാങ്ങുകൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. നൂറോളം ആളുകൾ ഓരോ ആഴ്ചയിലും യുകെയിലേക്ക് അനധികൃതമായി കലെയ്‌സ് വഴി കടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വലിയ വാഹനങ്ങളിൽ ചാടിക്കടന്ന് യുകെയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾ കൂടുതലായതായി കലെയ്‌സ് പോലീസ് പറയുന്നു. റോഡ് ഹൊളെജ് അസോസിയേഷൻ തങ്ങളുടെ വാഹനങ്ങൾ സംരക്ഷിക്കുന്നതിന് മോട്ടോർവേയിൽ മിലിട്ടറിയുടെ സഹായം ഉണ്ടാകണമെന്ന് ഫ്രഞ്ച് സർക്കാരിനോട് അഭ്യർത്‌ഥിച്ചിട്ടുണ്ട്. കലെയ്‌സ് അതിർത്തിയിൽ 150 മൈലിനിടയിൽ വാഹനങ്ങൾ നിറുത്തരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷെ റോഡുകളിൽ കല്ലുകൾ നിരത്തി തടസ്സം സൃഷ്ടിച്ചാണ് അഭ്യർത്‌ഥികൾ വാഹനങ്ങളിൽ ഒളിച്ച് കയറുന്നത്. യുകെ ബോർഡർഫോഴ്‌സും നിതാന്ത ജാഗ്രതയിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more