1 GBP = 103.89

കാലായിസ് അതിർത്തി ശക്തിപ്പെടുത്താൻ ബ്രിട്ടൻ ഫ്രാൻസിന് നൽകുന്നത് 44മില്യൺ പൗണ്ട്; നാല് വർഷത്തിനിടക്ക് 170 മില്യൺ പൗണ്ട്; പ്രതിഷേധവുമായി ടോറി എം പിമാർ

കാലായിസ് അതിർത്തി ശക്തിപ്പെടുത്താൻ ബ്രിട്ടൻ ഫ്രാൻസിന് നൽകുന്നത് 44മില്യൺ പൗണ്ട്; നാല് വർഷത്തിനിടക്ക് 170 മില്യൺ പൗണ്ട്; പ്രതിഷേധവുമായി ടോറി എം പിമാർ

ലണ്ടൻ: ബ്രിട്ടനിൽ സന്ദർശനം നടത്തുന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ചർച്ചകൾക്കൊടുവിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കാലായിസ് അതിർത്തി ശക്തിപ്പെടുത്തുന്നതിനായി 44 മില്യൺ പൗണ്ട് അനുവദിച്ചത്. കലായിസിൽ നിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുൻ ധാരണ പ്രകാരം ബ്രിട്ടൻ ഫണ്ട് അനുവദിക്കുന്നത്. 2014ൽ ഒപ്പുവച്ച ആദ്യ കരാറിന് ശേഷം ഇതുവരെ നൽകിയത് 170 മില്യൺ പൗണ്ടാണ്. 2014 അവസാന കാലഘട്ടത്തിലാണ് മേയ് ഹോം സെക്രട്ടറിയായിരുന്നപ്പോൾ 12 മില്യൺ പൗണ്ട് അനുവദിച്ചത്. ഫെൻസുകൾ സ്ഥാപിക്കുന്നതിനും ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റം തടയുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്.

തുടർന്ന് 2015 ആഗസ്റ്റിൽ കലായിസ് സന്ദർശനം നടത്തിയ മേയ് കുടിയേറ്റക്കാരെ അവരവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്നതിനായി 7 മില്യൺ പൗണ്ട് വീണ്ടും അനുവദിക്കുകയായിരുന്നു. 2016 ൽ കാമറൂണും അതിർത്തി സുരക്ഷക്കായി ഫ്രഞ്ച് പോലീസിന് ഫണ്ടുകൾ നൽകിയിരുന്നു. തുടർന്ന് ഹോം സെക്രട്ടറിയായെത്തിയ ആംബർ റൂഡും നൽകിയത് 36 മില്യൺ.

കലായിസിൽ ഫ്രഞ്ച് സർക്കാരിന്റെ ഉത്തരവാദിത്വം ബ്രിട്ടൻ ഏറ്റെടുക്കുന്നതിനെയാണ് ടോറി എം പിമാർ ചോദ്യം ചെയ്യുന്നത്. അതിനിടെ കലായിസിലെ അനാഥരായ കുടിയേറ്റക്കാരെ ഏറ്റെടുക്കുന്ന കാര്യത്തിലും മനുഷ്യത്വപരമായ തീരുമാനം ഉണ്ടാകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ മേയോട് അഭ്യർത്‌ഥിച്ചിരുന്നു. ഇന്നലെ സാൻഡ്ഹർസ്‌റ്റിലാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനാ മേധാവികളും ചർച്ചകൾ നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more