1 GBP = 104.18

തെരേസ മേയെ പുകച്ച് പുറത്തുചാടിക്കാന്‍ പാളയത്തില്‍ പട; പിടിച്ചുനില്‍ക്കാന്‍ മേയുടെ 18-ാമത്തെ അടവ് ജനപ്രിയ പ്രഖ്യാപനങ്ങള്‍; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ?

തെരേസ മേയെ പുകച്ച് പുറത്തുചാടിക്കാന്‍ പാളയത്തില്‍ പട; പിടിച്ചുനില്‍ക്കാന്‍ മേയുടെ 18-ാമത്തെ അടവ് ജനപ്രിയ പ്രഖ്യാപനങ്ങള്‍; ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദത്തിലെത്തുമോ?

ടോറി കോണ്‍ഫറന്‍സില്‍ തന്റെ അപ്രമാദിത്വം വിളിച്ചോതി പാര്‍ട്ടിക്കാരെ ഒരുമിച്ച് നിര്‍ത്തി ഭരണം നടത്താമെന്ന തെരേസ മേയുടെ മോഹങ്ങള്‍ക്ക് ഒരുപക്ഷെ അതേ വേദി തന്നെ അന്ത്യം കുറിച്ചേക്കും. ചരിത്രത്തില്‍ ഇടംപിടിക്കേണ്ട പ്രസംഗം ഒരു കൊമേഡിയന്‍ കടന്നുകയറി പൊളിച്ചതോടെ ആത്മവിശ്വാസം കൈവിട്ട പ്രധാനമന്ത്രി ചുമച്ചും, പാടുപെട്ടുമാണ് പ്രസംഗം അവസാനിപ്പിച്ചത്. ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനകീയയായി മാറി തന്റെ പദവിയില്‍ മുറുകെപ്പിടിക്കാനുള്ള മേയുടെ പരിശ്രമങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നുമുള്ളവര്‍ തന്നെയാണ് പാര പണിയുന്നത്. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ഈ പദവി ലക്ഷ്യമാക്കി കരുക്കള്‍ നീക്കുകയാണെന്ന് മേയെ പിന്താങ്ങുന്നവര്‍ ആരോപിക്കുന്നു.

കോണ്‍ഫറന്‍സ് പ്രസംഗം താറുമാറായതോടെ തെരേസ മേയുടെ കാലം അവസാനിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണ് എതിരാളികളുടെ ശ്രമം. മാഞ്ചസ്റ്ററിലെ വേദിയില്‍ 65 മിനിറ്റ് നീണ്ട പ്രസംഗം ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തേക്ക് പോകാനുള്ള വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അനുമാനിക്കുന്നത്. ഇതിനിടയിലാണ് സുരക്ഷ ഭേദിച്ച് ഒരു കൊമേഡിയന്‍ വേദിയില്‍ തെരേസ മേയ്ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ കൈമാറിയത്. ഡസന്‍ കണക്കിന് ടോറി എംപിമാര്‍ മേയോട് പുറത്തുപോകാന്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ അവിശ്വാസത്തിന് ആവശ്യമായ 48 എംപിമാരുടെ പിന്തുണ ഇക്കാര്യത്തില്‍ സിദ്ധിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ മേയ്ക്ക് മേല്‍ സമ്മര്‍ദം വളര്‍ത്തുകയാണ് എതിരാളികളുടെ ശ്രമം. ഇതുവഴി ക്രിസ്മസിന് മുന്‍പ് തന്നെ ഇവര്‍ രാജിവെച്ച് ഒഴിയണം എന്നതാണ് ലക്ഷ്യം. അതേസമയം ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയെങ്കിലും മേയ് പ്രധാനമന്ത്രി പദത്തില്‍ തുടരണമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കൂടുതലാണ്. ചില മുന്‍ മന്ത്രിമാരാണ് മേയ്ക്ക് എതിരെയുള്ള പടയൊരുക്കത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബിസിനസ്സ് മന്ത്രി മാര്‍ഗറ്റ് ജെയിംസ് ആരോപിച്ചു. എന്നാല്‍ ടോറി പാര്‍ട്ടിയിലെ ഈ പ്രതിസന്ധി മൂലം യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നത് ലേബര്‍ പാര്‍ട്ടിയും, നേതാവ് ജെറമി കോര്‍ബിനുമാണ്. ഒരുപക്ഷെ ഈ തമ്മിലടി അദ്ദേഹത്തെ ഡൗണിംഗ് സ്ടീറ്റിലേക്ക് എത്തിക്കുമെന്ന് ഒരു പക്ഷം ആശങ്കപ്പെടുന്നു.

ബോറിസ് ജോണ്‍സണ്‍ തന്നെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്ന അടുത്ത നേതാവ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും, ഇടപെടലുകളും ഇതിന്റെ വ്യക്തമായ സൂചന നല്‍കുന്നുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more