1 GBP = 103.12

സിറിയക്കെതിരെ സൈനിക നടപടിക്ക് ക്യാബിനറ്റിന്റെ അംഗീകാരം; മേയുടെ ഉത്തരവ് കാത്ത് സൈന്യം

സിറിയക്കെതിരെ സൈനിക നടപടിക്ക് ക്യാബിനറ്റിന്റെ അംഗീകാരം; മേയുടെ ഉത്തരവ് കാത്ത് സൈന്യം

ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയ് അടിയന്തിരമായി വിളിച്ച് ചേർത്ത മന്ത്രിസഭാ യോഗം സിറിയക്കെതിരെയുള്ള സൈനിക നടപടിക്ക് അംഗീകാരം നൽകി. അമേരിക്കക്കൊപ്പം ചേർന്ന് സിറിയയിൽ രാസായുധ നിർമ്മാർജ്ജനത്തിന് ഒരുങ്ങുകയാണ് സഖ്യകക്ഷികൾ. കഴിഞ്ഞ ദിവസം ബാഷർ അസദിന്റെ സിറിയൻ സൈന്യം വിമതർക്ക് നേരെ രാസായുധം പ്രയോഗിച്ചതിൽ കുട്ടികളുൾപ്പെടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ സൈനിക നടപടിയിൽ സഹകരിക്കുന്നതിന് സമ്മതമറിയിച്ച് തെരേസാ മേയും ഡൊണാൾഡ് ട്രംപും ചർച്ച നടത്തിയിരുന്നു.

ഇന്നലെ നടന്ന ക്യാബിനെറ്റ് മീറ്റിംഗിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന രാസായുധാക്രമണത്തിൽ എഴുപത്തിയഞ്ചോളം പേരാണ് കൊല്ലപ്പെട്ടത്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അസാദിനും കൂട്ടാളികൾക്കും തന്നെയെന്ന് ക്യാബിനെറ്റ് വിലയിരുത്തി. ഫ്രഞ്ച് പ്രസിഡന്റ് മാക്രൊനും അസദ് രാസായുധം ഉപയോഗിച്ചതിന് തങ്ങളുടെ പക്കൽ തെളിവുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ സിറിയയെ ആക്രമിച്ചാൽ തങ്ങളും വെറുതെയിരിക്കില്ലെന്ന് റഷ്യയും വ്യക്തമാക്കിക്കഴിഞ്ഞു. 2003 ലെ ഇറാക്ക് യുദ്ധത്തിന് ശേഷം ഇതാദ്യമാണ് അമേരിക്കയും വലിയൊരു സൈനിക സന്നാഹവുമായി സിറിയ ലക്ഷ്യമാക്കി നീങ്ങുന്നത്. സിറിയയുടെ മിസൈൽ പരിധിയിൽ ബ്രിട്ടന്റെ അന്തർവാഹിനികൾ ഇതിനകം തന്നെ നിലയുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. റോയൽ എയർഫോഴ്‌സും സർവ്വ സന്നാഹവുമായി തയ്യാറായി നിൽക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more