1 GBP = 103.12

കേരളത്തിൻ്റെ വ്യവസായിക രംഗത്തെ ശ്രദ്ധേയനും ആഗോളതലത്തിൽ സുഗന്ധവ്യഞ്ജന സംസ്കരണ വിപണന മേഖലയിൽ അവിസ്മരണീയനുമായ ശ്രീ സി വി ജേക്കബ് അന്തരിച്ചു…

കേരളത്തിൻ്റെ  വ്യവസായിക രംഗത്തെ ശ്രദ്ധേയനും  ആഗോളതലത്തിൽ സുഗന്ധവ്യഞ്ജന സംസ്കരണ വിപണന മേഖലയിൽ അവിസ്മരണീയനുമായ    ശ്രീ സി വി ജേക്കബ്  അന്തരിച്ചു…

സിന്തൈറ്റ്  ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും, കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( CIAL) ഡയറക്ടറും ആയിരുന്ന സി.വി. ജേക്കബ് അന്തരിച്ചു.  സ്പൈസ് ബോർഡ്  മുൻ വൈസ് ചെയർമാനുമായിരുന്നു. 

വാർദ്ധക്യസഹജമായ അസുഖത്താൽ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. Synthite Industries Private Ltd, Intergrow Foods & Beverages (P) Ltd, Symega Flavours India (P) Ltd,  Synthite Infrastructure Projects (P) Ltd, Herbal Isolates (P) Ltd,  Ramada Resorts Kochi, Riveria Suites – Thevara,  എന്നിവയുടെ സ്ഥാപകനുമാണ് ശ്രീ.സി.വി. ജേക്കബ്.Kitchen Treasurers Sprig, Vieda, Paul & Mike Mik Chocolates എന്നിവ  പ്രമുഖ സിന്തൈറ്റ്  ബ്രാൻഡുകളാണ്.   

 വ്യവസായിക രംഗത്തിനു പുറമേSecretary, St: Peter’s College, Kolencherry, Executive Member and advisor Malankara Orthodox Syrian Church Medical Mission Hospital, Kolenchery, Vice – Chairman, Mar Baselios Christian College of Engineering and Technology, Peermade, Advisor – Govt. Higher Secondary School, Kadayiruppu, Manager of St: Peter’s Senior Secondary School, Kadayiruppu   എന്നീ സ്ഥാപനങ്ങളുമായി  ബന്ധപ്പെട്ട് പൊതു മേഖലകളിലും അദ്ദേഹം  വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. 

1949 ഇൽ പതിനേഴാമത്തെ വയസ്സിൽ, ഏലക്ക വ്യാപാരത്തിലൂടെയാണ്തൻ്റെ ബിസിനസ് സംരംഭത്തിന് ജേക്കബ് തുടക്കമിടുന്നത്.  തുടർന്ന് കോൺട്രാക്ട് രംഗത്തേക്ക് കടന്നുവന്നു.  പത്തുവർഷത്തോളം സ്വന്തം നിലയിൽ പല കരാറുകളും വളരെ പ്രഗൽഭ്യത്തോടെ  പൂർത്തിയാക്കി. വർക്കി സൺസ് എൻജിനിയേഴ്സ് എന്ന  ഒരു പങ്കാളിത്ത സ്ഥാപനത്തിന് രൂപം നൽകി.  ജലവൈദ്യുത പദ്ധതികളും വലിയ പാലങ്ങളും റോഡുകളും ഈ സ്ഥാപനം നിർമ്മിച്ചു. ഇടുക്കി  പ്രൊജക്റ്റിൻ്റെ മൂലമറ്റം ഭൂഗർഭ പവർ ഹൗസിലേക്കുള്ള  ടണൽ  നിർമ്മാണം നടത്തി.   ഇതിനു പുറമെ1. Interconnecting tunnel in Sabarigiri Project between 1961 to 1964, 
2. Access tunnel to Moolamattom underground powerhouse between 1964 and 1966.3. Diversion tunnel at Anairangal dam between 1959 and 1960.4. Bridges at Kalarkutty Hydro Electric Project.5. Several works in National Highway and a 600 feet long Ramamangalam Bridge across Muvattupuzha river etc. തുടങ്ങിയ വൻ നിർമ്മാണങ്ങളും ശ്രീ ജേക്കബിൻ്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

കൺസ്ട്രക്ഷൻ രംഗത്തു നിന്നും പിൻവാങ്ങിയ ജേക്കബ്, കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത ക്രഷിങ് യൂണിറ്റ്   ‘Slabs & Aggregates’ എന്ന പേരിൽ കടയിരുപ്പിൽ സ്ഥാപിച്ചു. ഈ കരിങ്കൽ ക്വാറിയാണ്  വ്യവസായ രംഗത്തേക്കുള്ള ജേക്കബിന്റെ ആദ്യത്തെ കാൽവെപ്പ്. 

കുരുമുളകിൽ നിന്നു സത്ത് ഉല്പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ CFTRI മൈസൂരിൽ നിന്ന് ലഭ്യമാണെന്ന് വാർത്തയുടെ അടിസ്ഥാനത്തിൽ അവിടം സന്ദർശിക്കുകയും അവിടെ നിന്ന് ലഭിച്ച ശുഷ്കിച്ച   ഫോർമുലയുടെ അടിസ്ഥാനത്തിൽ 1972 ൽ  സിന്തൈറ്റ് ഇൻഡസ്ട്രീസിന് തുടക്കം കുറിച്ചു. കുരുമുളക്  സത്തിൽ നിന്നും ആരംഭിച്ച  Synthite  ഇന്ന് ഗുണമേന്മയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന അഞ്ഞൂറിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിൽ ഒന്നാമൻ ആയി നിലകൊള്ളുന്നു.   കടയിരിപ്പ് എന്ന കൊച്ചുഗ്രാമത്തിൽ തുടങ്ങിയ സിന്തൈറ്റ്  ജേക്കബിൻ്റെ ദീർഘവീക്ഷണത്തിൻ്റെഫലമായി വളർന്നു.  കേരളത്തിനു  പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയിൽ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ,   ബ്രസീൽ,   എന്നിവിടങ്ങളിൽ ഫാക്ടറികളും, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ  സെയിൽസ്   ഓഫീസുകളും  ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more