1 GBP = 104.06

മുഖ്യമന്ത്രി വഴങ്ങിയില്ല,​ ഗതിയില്ലാതെ സ്വകാര്യ ബസുടമകൾ സമരം പിൻവലിച്ചു

മുഖ്യമന്ത്രി വഴങ്ങിയില്ല,​ ഗതിയില്ലാതെ സ്വകാര്യ ബസുടമകൾ സമരം പിൻവലിച്ചു

തിരുവനന്തപുരം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് അ‌ഞ്ച് ദിവസമായി സ്വകാര്യ ബസുടമകൾ നടത്തിവന്ന സമരം മറ്റൊരു വഴിയുമില്ലാതെ വന്നതോടെ പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ബസുടമകൾ ചർച്ച നടത്തിയെങ്കിലും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കമുള്ള ഒരാവശ്യവും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ഇതോടെയാണ് സമരം പിൻവലിക്കാൻ ബസുടമകൾ നിർബന്ധിതമായത്.
അതേസമയം, മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമകൾ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമപരമായ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ബസുടമകളുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ കൂലി ഏഴിൽ നിന്ന് എട്ട് രൂപയാക്കിയിട്ടും ബസുടമകൾ നടത്തിയ സമരത്തെ സർക്കാർ തള്ളിക്കളയുകയായിരുന്നു. മാത്രമല്ല,​ ബസുടമകൾക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതോടെയാണ് ബസുടമകൾ തങ്ങളുടെ നിലപാടിൽ അയവ് വരുത്തിയത്. അതിനിടെ ബസുടമകൾക്കിടയിലും ഭിന്നത ഉടലെടുക്കുകയും പലയിടത്തും സ്വകാര്യ ബസുകൾ സർവീസ് നടത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more