1 GBP = 103.70

ബുറെവി: തമിഴ്​നാട്ടിൽ പേമാരി; ഏഴുമരണം

ബുറെവി: തമിഴ്​നാട്ടിൽ പേമാരി; ഏഴുമരണം

ചെ​ന്നൈ: ബു​​റെ​വി ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം സം​സ്​​ഥാ​ന​ത്ത്​ മൂ​ന്നു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്​​ത​മാ​യ മ​ഴ​യി​ൽ ക​ന​ത്ത നാ​ശം. മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​മ​ര​ണം. ര​ണ്ടു​ദി​വ​സം കൂ​ടി മ​ഴ​യു​ണ്ടാ​വു​മെ​ന്ന്​​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച ത​മി​ഴ്​​നാ​ട്​ തീ​രം​തൊ​ട്ട ബു​റെ​വി രാ​മ​നാ​ഥ​പു​ര​ത്തി​നു​സ​മീ​പം മൂ​ന്നു മ​ണി​ക്കൂ​റോ​ളം നി​ശ്ച​ല​മാ​യ​താ​ണ്​ മ​ഴ ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ചു​ഴ​ലി​ക്കാ​റ്റി​െൻറ തീ​വ്ര​ത പി​ന്നീ​ട്​ കു​റ​ഞ്ഞു. 

ചെ​ന്നൈ ന​ഗ​ര​ത്തി​ലെ അ​ണ്ണാ​ശാ​ലൈ ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചെ​ന്നൈ​യി​ൽ​നി​ന്ന്​ തൂ​ത്തു​ക്കു​ടി, മ​ധു​ര, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള 12 വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. തെ​ക്ക​ൻ ത​മി​ഴ​ക​ത്തി​ലെ പ​ത്തി​ല​ധി​കം ജി​ല്ല​ക​ളി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ കൃ​ഷി ന​ശി​ച്ച​താ​യാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ലാ​ശ​യ​ങ്ങ​ൾ നി​റ​ഞ്ഞു. പു​ഴ​ക​ൾ ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ചി​ദം​ബ​രം ന​ട​രാ​ജ ക്ഷേ​ത്രം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. 

ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​തി​നാ​ൽ ചെ​ന്നൈ ചെ​മ്പ​ര​പാ​ക്കം ഡാ​മി​ൽ​നി​ന്ന്​ 3,000 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടു. ഇ​തു​കാ​ര​ണം അ​ഡ​യാ​റി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്നു. 

രാ​മേ​ശ്വ​രം, പാ​മ്പ​ൻ, മ​ണ്ഡ​പം ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​ണ്. രാ​മേ​ശ്വ​ര​ത്തേ​ക്കു​ള്ള ട്രെ​യി​ൻ, ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി.പു​തു​ച്ചേ​രി​യി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more