1 GBP = 103.38

കര്‍ഷകരോടുള്ള കൊലച്ചതി; ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

കര്‍ഷകരോടുള്ള കൊലച്ചതി; ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ കൊലച്ചതിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബഫര്‍ സോണ്‍ ആശങ്കയില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ബഫര്‍സോണ്‍ വിധിക്കൊപ്പം സുപ്രിംകോടതി ആവശ്യപ്പെട്ടത് ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ട് മാത്രമാണെന്നാണ് സര്‍ക്കാര്‍ വാദം. അതനുസരിച്ചാണ് ഉപഗ്രഹസര്‍വേ പൂര്‍ത്തിയാക്കിയത്. ഇത് പൂര്‍ണമല്ലെങ്കിലും കോടതിയില്‍ പ്രതിസന്ധിയാകില്ല. കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിലേക്കാണ് ഉപഗ്രഹ സര്‍വേ പുറത്തുവിട്ടുള്ള പരിശോധന നടത്തുന്നത്.

അതേസമയം പരിസ്ഥിതി ലോല മേഖല നിര്‍ണയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് താമരശേരി രൂപത. നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ജനജാഗ്രത യാത്രയാണ് ഇന്ന് നടത്തുന്നത്. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ സമര പ്രഖ്യാപനവും നാളെ കൂരാച്ചുണ്ടില്‍ നടക്കും.

താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളാണ് പരസ്യ പ്രതിഷേധത്തിനിറങ്ങുന്നത്. മലബാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് സമരം. പൂഴിത്തോട് നിന്നും കക്കയത്തു നിന്നും ആരംഭിക്കുന്ന ജനജാഗ്രത യാത്ര വൈകീട്ട് കൂരാച്ചുണ്ടില്‍ സമാപിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more