1 GBP = 104.26
breaking news

രാഷ്ട്രീയക്കാരെക്കാൾ നല്ലത് നാൽക്കാലി’, കർണാടകയിൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് പോത്ത്

രാഷ്ട്രീയക്കാരെക്കാൾ നല്ലത് നാൽക്കാലി’, കർണാടകയിൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് പോത്ത്

രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകൾ ഒരു സാധാരണ സംഭവമാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ഒരു പോത്തിനെ മുഖ്യാതിഥിയാക്കി എന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? സംഭവം സത്യമാണ്, കർണാടകയിലെ ഗഡാഗ് ജില്ലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് ഒരു പോത്താണ്. പ്രതിഷേധ ഭാഗമാണെങ്കിലും ഈ അതുല്യ ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബലെഹോസൂർ ഗ്രാമവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം. 40 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കേന്ദ്രം തകർന്നു വീഴുകയും ചെയ്തു. ഇതോടെ മഴക്കാലത്ത് ബസ് സർവീസുകളെ ആശ്രയിക്കുന്ന സ്കൂൾ കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും കാര്യങ്ങൾ കൂടുതൽ ദുഷ്കരമായി. അധികൃതരോട് നിരന്തരം അഭ്യർത്ഥന നടത്തിയിട്ടും ഫലമുണ്ടായില്ല. പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധ ആകർഷിക്കാൻ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ഗ്രാമീണരെ പ്രേരിപ്പിച്ചത്.

ഗ്രാമവാസികൾ പണം സമാഹരിക്കാൻ തീരുമാനിക്കുകയും, തെങ്ങിൻ തണ്ടുകൾ കൊണ്ട് താൽക്കാലിക ഷെൽട്ടർ നിർമ്മിക്കുകയും ചെയ്തു. എരുമയെ മുഖ്യാതിഥിയാക്കി ഉദ്ഘാടന പരിപാടിയും നടത്തി. “രണ്ട് വർഷമായി, ബസ് ഷെൽട്ടർ പുനഃസ്ഥാപിക്കണമെന്ന് പ്രാദേശിക എംഎൽഎയോടും എംപിയോടും ആവശ്യപ്പെടുകയാണ്. ഓരോ തവണയും നേതാക്കൾ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. ബസ് ഷെൽട്ടർ ഇല്ലാതെ ആളുകൾ കഷ്ടപ്പെടുകയാണ്. അധികാരികൾക്കായി കാത്തിരിക്കാതെ ഇത് നന്നാക്കാൻ ഞങ്ങൾ തീരുമാനിച്ചു.” – ഗ്രാമവാസികൾ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more