1 GBP = 103.75
breaking news

കേന്ദ്ര ബജറ്റ്: വിദ്യാഭ്യാസ മേഖലയുടെ പ്രതീക്ഷകൾ

കേന്ദ്ര ബജറ്റ്: വിദ്യാഭ്യാസ മേഖലയുടെ പ്രതീക്ഷകൾ

2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റലൈസേഷനും അന്താരാഷ്ട്രവല്‍ക്കരണത്തിലും ഉതകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും എന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. ഈ വർഷം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3-3.5 ശതമാനമെങ്കിലും വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നാണ് കരുതപ്പെടുന്നത്.

2022-23ൽ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം മൊത്തം ഫണ്ടിന്റെ 2.6 ശതമാനം മാത്രമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി 40828.35 കോടി നീക്കിവച്ചപ്പോൾ സ്‌കൂൾ വിദ്യാഭ്യാസത്തിനായി 63449.37 കോടി രൂപ അനുവദിച്ചു. എന്നാൽ വിദ്യാഭ്യാസ മേഖലയ്ക്ക് ഇത് പര്യാപ്തമല്ല. വിദ്യാഭ്യാസ മേഖലയുടെ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമാണ് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ. സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ആധുനിക അധ്യാപന വിദ്യകള്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ ആശയങ്ങള്‍ മുന്‍പന്തിയിലായിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

പുതിയ ബോർഡുകളും സർവകലാശാലകളും രാജ്യത്തുടനീളം ആരംഭിക്കണമെന്നാണ് ആവശ്യം. കൂടുതൽ സ്ഥാപനങ്ങൾ, കോളജുകൾ, സ്കൂളുകൾ എന്നിവ സ്ഥാപിക്കാൻ കഴിഞ്ഞാൽ ഇത് പ്രാദേശിക തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ ഉത്തേജനം നൽകും. കൊവിഡ് കാരണം വിദ്യാഭ്യാസ മേഖലയും വന്‍ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, അക്കാദമിക് പഠനത്തിന്റെ ഭൂരിഭാഗവും ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിച്ചിരിക്കുന്നു. മുന്‍വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി 1.04 ട്രില്യണ്‍ രൂപ നീക്കിവെക്കുകയും ചെയ്തു, ഇത് 2021-22 ല്‍ കണക്കാക്കിയതില്‍ നിന്ന് 11,000 കോടി രൂപയുടെ അല്ലെങ്കില്‍ 11.86 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ വർഷം മാത്രം 11 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്ര നടത്തിയത്. അതായത് ഏകദേശം 2.4 ലക്ഷം കോടി രൂപ. 2024ൽ ഇത് 6.4 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ സ്‌കിൽസ് ഗ്യാപ്പ് റിപ്പോർട്ട് അനുസരിച്ച് വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ നിന്ന് 17 ബില്യൺ യുഎസ് ഡോളർ വരുമാനം നഷ്ടപ്പെടുന്നു. ഇന്നത്തെ വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പലവിധത്തിൽ മാറിയിരിക്കുന്നു.

കൂടുതൽ ബിരുദധാരികൾ അവരുടെ ബിസിനസ്സുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചുവരുന്ന സ്റ്റാർട്ടപ്പുകളുടെ പുതിയ പ്രവണത നിലനിർത്തിക്കൊണ്ട്, വിദ്യാർത്ഥികൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കുന്നതിലായിരിക്കണം സർക്കാരിന്റെ ശ്രദ്ധ. ഈ ആവശ്യങ്ങളെല്ലാം സർക്കാർ പരിഗണിക്കേണ്ടതുണ്ട്. അതുവഴി മികച്ചതും കൂടുതൽ ക്രിയാത്മകവുമായ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന് വികസിപ്പിക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more