1 GBP = 103.12

ബക്കിംഗ്ഹാം പാലസിലേക്ക് അക്രമിയെത്തിയത് വാളുമായി തന്നെ, നാല് അടി നീളമുള്ള വാളുയര്‍ത്തി അള്ളാഹൂ അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് അക്രമി ഓടിയെത്തിയതെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ്

ബക്കിംഗ്ഹാം പാലസിലേക്ക് അക്രമിയെത്തിയത് വാളുമായി തന്നെ, നാല് അടി നീളമുള്ള വാളുയര്‍ത്തി അള്ളാഹൂ അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് അക്രമി ഓടിയെത്തിയതെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ്

ബക്കിംഗ്ഹാം പാലസിന് മുന്നില്‍ രണ്ട് പൊലീസുകാരെ വെട്ടിപരുക്കേല്‍പ്പിച്ച അക്രമിയെത്തിയത് നാലടി നീളമുള്ള വാളുമായെന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ്. ഇയാള്‍ അള്ളാഹൂ അക്ബര്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതായും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. നേരത്തെ ബക്കിംഗ്ഹാം പാലസിന് മുന്നില്‍ നടന്നത് കത്തിയാക്രമണം ആണ് എന്നായിരുന്നു മെട്രോപൊളിറ്റന്‍ പോലീസ് നല്‍കിയ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രതിയെ കൗണ്ടര്‍ ടെററിസം ഡിറ്റക്ടീവുകള്‍ ചോദ്യം യെ്തുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം പാലസിന് മുന്നില്‍ അക്രമി വാളുമായി എത്തി പൊലീസ് ഉദ്യോഗസ്തരെ വെട്ടിപരുക്കേല്‍പ്പിച്ചത്.
സംഭവം തീവ്രവാദ അക്രമണമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമി ഒറ്റയ്ക്കാണ് എത്തിയതെന്നും എന്നാല്‍ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. രാത്രി 8.30 ഓടെയാണ് നീല നിറത്തിലുള്ള ടയോട്ട പ്രിയസ് വാഹനത്തില്‍ അക്രമിയെത്തിയത്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ള കോസ്റ്റിറ്റിയൂഷന്‍ ഹില്ലിന് സമീപം നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനിന് സമീപത്തേക്കാണ് ഇയാള്‍ വാഹനം ഓടിച്ചെത്തിയത്.

പൊലീസുകാര്‍ ഇയാളെ തടയുകയായിരുന്നു. ഓഫീസര്‍മാര്‍ കാറിന് സമീപത്തേക്ക് എത്തിയതിന് പിന്നാലെ മുന്‍സീറ്റിന് അടിയില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടുകയായിരുന്നു. എന്നാല്‍ ദ്രുതഗതിയില്‍ തിരിച്ച് പ്രതികരിച്ച ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് നിസ്സാരമായ പരുക്കേറ്റു. മത്പ്പിടുത്തത്തിനിടയില്‍ ഇയാള്‍ ഉറക്കെ അള്ളാഹൂ അക്ബര്‍ എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

സംഭവം നടക്കുമ്പോള്‍ ബക്കിംഗ്ഹാം പാലസില്‍ രാജകുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ബക്കിംഗ്ഹാം പാലസും സമീപത്തുള്ള സെന്റ് ജെയിംസ് പാര്‍ക്കും മാളും അടച്ചിട്ടു.ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ മനസാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് മെറ്റ് കൗണ്ടര്‍ ടെററിസം കമാന്‍ഡിന്റെ കമാന്‍ഡര്‍ ഡീന്‍ ഹെയ്ഡണ്‍ പറഞ്ഞു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more