1 GBP = 103.12

വരദാനഫലങ്ങള്‍ വളര്‍ത്താന്‍ വചനാഭിഷേകവുമായി ബ്രദര്‍ തോമസ് പോള്‍. ഷെഫീല്‍ഡില്‍ ജീസസ് യൂത്ത് ഒരുക്കുന്ന വളര്‍ച്ചാ ധ്യാനത്തിന് തുടക്കമായി….

വരദാനഫലങ്ങള്‍ വളര്‍ത്താന്‍ വചനാഭിഷേകവുമായി ബ്രദര്‍ തോമസ് പോള്‍. ഷെഫീല്‍ഡില്‍ ജീസസ് യൂത്ത് ഒരുക്കുന്ന വളര്‍ച്ചാ ധ്യാനത്തിന് തുടക്കമായി….

ഷെഫീല്‍ഡ് .യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ തോമസ് പോള്‍ ഷെഫീല്‍ഡില്‍ നയിക്കുന്ന മൂന്നു ദിവസത്തെ വളര്‍ച്ചാ ധ്യാനത്തിന് ഇന്നലെ (04/08/17) മുതല്‍ തുടക്കമായി.

കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക വഴി തങ്ങളുടെ ജീവിത മേഖലകളില്‍ ലോകത്തിനു മാതൃകയായി വര്‍ത്തിക്കുകയും, ലോക സുവിശേശവത്ക്കരണത്തിനു വിവിധ മിനിസ്ട്രികളിലും തലങ്ങളിലും നേതൃത്വം നല്‍കാന്‍ ബാല്യം മുതല്‍ അനേകരെ വളര്‍ത്തിയ ജീസസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുശ്രൂഷകളാണ് ഇന്ത്യയില്‍ അനേകം വൈദികരെയും സന്യസ്തരെയും അഭിഷേക നിറവിലേക്കുയര്‍ത്തിയ ദൈവികോപകരണം ബ്ര. തോമസ് പോള്‍ നയിക്കുന്നത്.

വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റര്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ്, ലോക്കല്‍ ആനിമേറ്റര്‍ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരും ധ്യാനത്തില്‍ പങ്കെടുത്ത് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഇന്നലെ (04/08/17) രാവിലെ 9 മണിക്ക് ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകിട്ടു വരെയാണ്. ജീസസ് യൂത്ത് യുകെ ആസ്ഥാനമായ ഷെഫീല്‍ഡിലെ സെന്റ് ചാള്‍സ് ബൊറോമിയോ ദേവാലയത്തില്‍ നടക്കുന്ന ധ്യാനത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തം താല്‍പര്യപ്രകാരം ഡൊണേഷന്‍ നല്‍കാവുന്നതാണ് . താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി ആദ്ധ്യാത്മിക,സ്വഭാവ വളര്‍ച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാര്‍ട്ടൂണുകള്‍ ,വീഡിയോ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘ജീസസ് വണ്ടര്‍’ എന്ന പ്രത്യേക പ്രോഗ്രാം നടത്തപ്പെടുന്നതാണ്.

സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും. ധ്യാനത്തിലേക്കു ഇനിയും ബുക്കിങ് നടത്താന്‍ അവസരമുണ്ട് .

കൂടുതല്‍ വിവരങ്ങള്‍ക്ക്;

പ്രിന്‍സ് ജെയിംസ്. 07869425352

അഡ്രസ്സ്

St. CHARLS BOROMEO CHURCH

St. CHARLS STREET

ATTERCLIFF

SHEFFELD

S93WU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more