1 GBP = 103.12

അലിക്ക് ശേഷം ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിയടിക്കുന്നു; ജീവന് തന്നെ ആപത്തെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

അലിക്ക് ശേഷം ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനിൽ വീശിയടിക്കുന്നു; ജീവന് തന്നെ ആപത്തെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്

ലണ്ടൻ: ഇന്നലെ വൈകുന്നേരം മുതൽ വീശിയടിക്കുന്ന ബ്രോനാഗ് കൊടുങ്കാറ്റ് ബ്രിട്ടനിൽ കനത്ത നാശനഷ്ടം വിതയ്ക്കുകയാണ്. ബ്രിട്ടന്റെ പലഭാഗങ്ങളിലും വെള്ളപ്പൊക്കം മൂലം ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. ഇന്നും അതിശക്തമായി തന്നെ കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 65 മൈൽ വേഗതയിൽ വീശിയടിക്കുന്ന കാറ്റ് ജീവന് തന്നെ ആപത്തെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മരങ്ങൾ കടപുഴകി വീഴാനും കെട്ടിടങ്ങളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ടെന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.

ബ്രോനാഗിന് മുൻപെത്തിയ അലി കൊടുങ്കാറ്റിൽ ബ്രിട്ടനിൽ രണ്ടു ജീവനാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി മുതൽ രാവിലെ ഒൻപത് മണി വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സ്ഥിതിഗതികൾ ശാന്തമാകുമെന്നാണ് കരുതപ്പെടുന്നത്.

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിൽ അതി ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more