1 GBP = 103.55
breaking news

വില ഒത്താൽ കായംകുളം താപനിലയം കേരളത്തിന്

വില ഒത്താൽ കായംകുളം താപനിലയം കേരളത്തിന്

തിരുവനന്തപുരം: ഒരുയൂണിറ്റ് വൈദ്യുതി പോലും വാങ്ങാതെ വർഷം 200 കോടി രൂപ വെറുതേ നൽകുന്ന നഷ്‌ടക്കളി നിറുത്തി കായംകുളം താപനിലയം വിലയ്‌ക്ക് വാങ്ങാനുള്ള കേരളത്തിന്റെ നീക്കം വിജയിച്ചേക്കും. നഷ്ടത്തിലായ നിലയം കേരളത്തിന് വിൽക്കുന്നതിനോട് കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയൽ അനുകൂലമാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന യോഗത്തിൽ എൻ.ടി.പി.സി. യുടെ നിലപാട് അറിയിക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചെങ്കിലും കേന്ദ്രതീരുമാനമായിരിക്കും അന്തിമം.
എൻ. ടി. പി. സിയുമായുള്ള ദീർഘകാല കരാർ അനുസരിച്ച് വാർഷിക ഫിക്‌സഡ് ചാർജായി കേരളം നൽകുന്ന 200 കോടി രൂപയാണ് നിലയത്തിന്റെ ആകെ വരുമാനം. 2013 ൽ അവസാനിച്ച കരാർ സംസ്ഥാനത്തെ വൈദ്യുതി കമ്മിയുടെ പേര് പറഞ്ഞ് 12 വർഷത്തേക്ക് കൂടി ( 2025 വരെ) നീട്ടുകയായിരുന്നു. ഫിക്‌സഡ് ചാർജ് 168 കോടി ആയി കുറയ്‌ക്കണമെന്ന് കെ.എസ്. ഇ.ബി. ആവശ്യപ്പെട്ടിട്ടുണ്ട്.

നാഫ്‌തയ്‌ക്ക് വിലയേറിയതോടെ താപനിലയത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയും കൂടി യൂണിറ്റിന് 13 രൂപയായി. നാഷണൽ പവർപർച്ചേസ് വിപണിയിൽ യൂണിറ്റിന് മൂന്ന് രൂപയിൽ താഴെ വൈദ്യുതി കിട്ടുന്നതിനാൽ നിലയത്തിലെ വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങാറില്ല. യൂണിറ്റിന് ശരാശരി 5.40 രൂപയ്‌ക്കാണ് കെ.എസ്.ഇ.ബി. വൈദ്യുതി വിതരണം ചെയ്യുന്നത്.വൈദ്യുതി ഉൽപാദിപ്പിച്ച് വിൽക്കാനും നിലയത്തിന്റെ ഒാഹരി വിൽക്കാനുമുള്ള സാദ്ധ്യത ഇല്ലാതായതോടെയാണ് നിലയം കേരളത്തിന് വിൽക്കാനുള്ള നിർദ്ദേശം ഉണ്ടായത്. ഇവിടെ സോളാർ നിലയം സ്ഥാപിച്ച് മൂന്ന് രൂപയ്ക്ക് കെ.എസ്.ഇ.ബി. ക്ക് സൗരോർജ്ജം വിൽക്കാൻ എൻ. ടി.പി.സി. നിർദ്ദേശിച്ചെങ്കിലും കെ.എസ്.ഇ.ബി.അത് സ്വീകരിച്ചില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more