1 GBP = 103.21

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്ത് കൂടുന്നത് നിയമങ്ങൾ ലംഘിച്ച്; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്ത് കൂടുന്നത് നിയമങ്ങൾ ലംഘിച്ച്; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ലണ്ടൻ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതൽ ഔട്ട്ഡോർ സ്പോർട്ട്സുകൾക്കും ആറുപേർക്കോ രണ്ടു വീടുകളിലുള്ളവർക്കോ പുറത്ത് ഒരുമിച്ച് കൂടാൻ അനുവാദം നൽകിയിരുന്നു. എന്നാൽ നിയമത്തിൽ ഇളവ് വന്നതോടെ പാർക്കുകളിലും പൊതുസ്ഥലങ്ങളിലും ബ്രിട്ടീഷുകാർ ഒഴുകിയെത്തിയത് നിയന്ത്രണങ്ങൾ ലംഘിച്ച്. പത്തും ഇരുപതും പേരടങ്ങുന്ന സംഘങ്ങളാണ് പലയിടങ്ങളിലും തെളിഞ്ഞ കാലാവസ്ഥയിൽ ഒത്തുകൂടിയത്.

തിങ്കളാഴ്ച മുതൽ ആറ് പേർക്ക് അല്ലെങ്കിൽ രണ്ട് വീടുകളിലുള്ളവർക്ക് ബാക്ക് ഗാർഡനുകളടക്കം പുറത്തേക്ക് സന്ദർശിക്കാൻ അനുവദിച്ചിരിരുന്നു. നാലുമാസത്തിനിടെ ഇതാദ്യമായി, സർക്കാറിന്റെ ‘സ്റ്റേ അറ്റ് ഹോം’ എന്ന നിയമത്തിന് പകരം ‘ലോക്കൽ സ്റ്റേ’ ആയി മാറ്റിയിരുന്നു. ഇത് ജനങ്ങൾ പരമാവധി ദുരുപയോഗം ചെയ്തുവെന്ന് പോലീസ് വൃത്തങ്ങളും പറയുന്നു.

മൂന്ന് ദിവസത്തെ സ്പ്രിംഗ് ഹീറ്റ് വേവിലേക്ക് ഇംഗ്ലണ്ട് എത്തിയത്, പാർക്കുകളിലും മറ്റും ബിയർ പാനീയങ്ങളുമായാണ് ആളുകളെത്തിയത്. തിങ്കളാഴ്ച താപനില 66.2 എഫ് (24ഡിഗ്രി സെൽഷ്യസ്) എത്തി, 76 എഫ് ഇന്നും ബുധനാഴ്ചയും പ്രവചിക്കുന്നു.

തിങ്കളാഴ്ച മുതലുള്ള ചിത്രങ്ങൾ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നത് എത്രത്തോളം ഗൗരവമായി എടുത്തില്ലെന്ന് വെളിപ്പെടുത്തുന്നു.
നോട്ടിംഗ്ഹാം സിറ്റി സെന്ററിലെ അർബോറേറ്റത്തിൽ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കേംബ്രിഡ്ജിലെ ലാമസ് ലാൻഡിൽ, ചെറുപ്പക്കാരായ ബ്രിട്ടീഷുകാർ വലിയ ഗ്രൂപ്പുകളായി ഒത്തുകൂടുകയും ചെയ്തു.

ഹീത്രോ വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 67.3 എഫ് ഉയർന്ന താപനില രേഖപ്പെടുത്തി. ഇത് 2021 ലെ ഉയർന്ന പോയിന്റാണ്. മാർച്ചിലെ എക്കാലത്തെയും മികച്ച റെക്കോർഡ് താപനില 1968 മാർച്ച് 29 ന് കേംബ്രിഡ്ജ്ഷയറിലെ മെപാലിൽ 78.1 എഫ് ആയിരുന്നു.

അതേസമയം ബോറിസ് ജോൺസൺ ബ്രിട്ടീഷുകാർക്ക് ‘നമ്മൾ കൈവരിച്ച പുരോഗതിയെ അപകടപ്പെടുത്തരുത്’ എന്ന് മുന്നറിയിപ്പ് നൽകി. സാമൂഹ്യ വിദൂര നിയമങ്ങൾ പാലിക്കുന്നത് തുടരേണ്ടത് അത്യാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഒത്തുചേരലുകൾക്ക് മുൻകൈയെടുക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more