1 GBP = 102.92
breaking news

ഭീകരാക്രമണ ഭീഷണി നേരിടാൻ പുതിയ പദ്ധതിയുമായി യുകെ സെക്യൂരിറ്റി സർവീസസ്; ഐസിസ് ഭീകരാക്രമണ ഭീഷണി വർദ്ധിക്കുന്നതായി മന്ത്രി

ഭീകരാക്രമണ ഭീഷണി നേരിടാൻ പുതിയ പദ്ധതിയുമായി യുകെ സെക്യൂരിറ്റി സർവീസസ്; ഐസിസ് ഭീകരാക്രമണ ഭീഷണി വർദ്ധിക്കുന്നതായി മന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ വർധിച്ച് വരുന്ന ഭീകരാക്രമണ ഭീഷണി നേരിടാൻ പുതിയ പദ്ധതിയുമായി യുകെ സെക്യൂരിറ്റി സർവീസസ്. കോണ്ടസ്റ് 3.0 എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതി അടുത്ത വർഷം ആദ്യത്തോടെ പുതു ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പ്രവർത്തനക്ഷമമാകും. സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് ആണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ഭീകര സംഘടനകളിൽ നിന്നുള്ള പ്രത്യേകിച്ച് ഐസിസിൽ നിന്നുള്ള ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പുതിയ പദ്ധതിക്കുള്ള തീരുമാനങ്ങൾ അണിയറയിൽ നടക്കുമ്പോൾ പോലും ഉദ്യോഗസ്ഥർ മറ്റൊരു ഭീകരാക്രമണ പദ്ധതി പൊളിച്ചുവെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ വെസ്റ്മിനിസ്റ്റർ ആക്രമണത്തിന് ശേഷം ഇത് എട്ടാമത്തെ ഭീകരാക്രമണ പദ്ധതിയാണ് യുകെ സെക്യൂരിറ്റി ഫോഴ്സ് തടയിട്ടതെന്ന് മന്ത്രി പറഞ്ഞു. 2013 മുതൽ ഇത് ഇരുപത്തിയൊന്നാമത്തേതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിൽ അറുന്നൂറോളം അന്വേഷണങ്ങൾ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നടക്കുന്നതായി പറഞ്ഞ മന്ത്രി മുവ്വായിരത്തോളം ആളുകളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പറഞ്ഞു. വെസ്റ്റ് മിനിസ്റ്റർ കൗണ്ടർ ടെററിസം കോൺഫെറൻസിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഐസിസിന്റെ സിറിയയിലെയും ഇറാഖിലെയും പ്രാധാന്യം നഷ്ടപ്പെടുന്നതാണ് യൂറോപ്പിലേക്കും മറ്റു മേഖലകളിലേക്കും തങ്ങളുടെ താവളം മാറ്റുവാൻ പ്രേരിപ്പിക്കുന്നത്. സർക്കാരിന്റെ കണക്ക് പ്രകാരം ഏകദേശം 850 ഓളം ആളുകൾ ഐസിസിലും അൽ ക്വയിദയിലും ചേരാനായി യുകെയിൽ നിന്നും സിറിയയിലേക്ക് പറന്നിട്ടുണ്ട്. അതിൽ പതിനഞ്ചു ശതമാനം കൊല്ലപ്പെട്ടിട്ടുണ്ട്, പകുതിയോളം തിരിച്ച് യുകെയിലേക്ക് തന്നെ വന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more