1 GBP = 103.16

ബ്രെക്സിറ്റ്‌ വരെ കാത്തിരിക്കേണ്ട കാര്യമില്ല; പാസ്‌പോർട്ടിന്റെ കളർ മാറ്റുന്നതിന് തടസ്സങ്ങളില്ലെന്ന് യൂറോപ്യൻ യൂണിയൻ

ബ്രെക്സിറ്റ്‌ വരെ കാത്തിരിക്കേണ്ട കാര്യമില്ല; പാസ്‌പോർട്ടിന്റെ കളർ മാറ്റുന്നതിന് തടസ്സങ്ങളില്ലെന്ന് യൂറോപ്യൻ യൂണിയൻ

ബ്രെസ്സൽസ്: ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്പോർട്ടുകൾ പരന്പരാഗത നിറമായ നേവി ബ്ലൂവിലേക്ക് മാറുമെന്ന് ഹോം ഓഫീസ് തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി തെരേസാ മേയും ട്വിറ്ററിലൂടെ ആ സന്തോഷം പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ബ്രെക്സിറ്റ്‌ വിജയത്തിന്റെ അടയാളമാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തിൻറെ ഐഡന്റിറ്റി തിരിച്ച് വരുന്നതായും സൂചിപ്പിച്ചിരുന്നു. കടുത്ത ബ്രെക്സിറ്റ്‌ വാദികളെല്ലാം തന്നെ ഈ സന്തോഷം പങ്ക് വയ്‌ക്കുകയും ചെയ്തിരുന്നു.

എന്നാൽ യൂറോപ്യൻ പാർലമെന്റിലെ ചീഫ് ബ്രെക്സിറ്റ്‌ കോർഡിനേറ്റർ ഗെയ് വേർഫോസ്‌കറ്റ് പറയുന്നത്, നിറത്തെ സംബന്ധിച്ച് പ്രേത്യേക നിയമമൊന്നും യൂറോപ്യൻ യൂണിയനിൽ ഇല്ലെന്നാണ്. ആർക്കും എപ്പോൾ വേണമെങ്കിലും കളറുകൾ മാറ്റുന്നതിന് തടസ്സമില്ലെന്നാണ്. യു കെ സർക്കാരിന് ബ്രിട്ടീഷ് പാസ്പോർട്ടുകളുടെ കളർ ഏത് സമയവും മാറ്റാമെന്ന് അദ്ദേഹം പറയുന്നു. അതിന് ബ്രെക്സിറ്റ്‌ വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 1981ൽ യൂറോപ്യൻ കൗൺസിലിൽ ഉണ്ടായ നിര്ബന്ധിതമല്ലാത്ത തീരുമാനമായിരുന്നു നിലവിലെ കളറെന്ന് അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷുകാർക്ക് ഇപ്പോൾ യൂറോപ്യൻ യൂണിയൻ എയർപോർട്ടുകളിൽ ലഭിച്ച് കൊണ്ടിരിരിക്കുന്ന പരിഗണനകൾ ഇല്ല്ലാതാകുമെന്ന് ഇ യു വൃത്തങ്ങൾ പറയുന്നു. ഇമ്മിഗ്രേഷൻ ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെയുള്ള സവിധാനങ്ങളാകും ഇല്ലാതാവുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more