1 GBP = 103.12

ബ്രിട്ടീഷ്​ പാർലമെൻറിനു പുറത്ത്​ സെക്യൂരിറ്റി ബാരിക്കേഡിൽ കാറിടിച്ചു കയറ്റി ആക്രമണം

ബ്രിട്ടീഷ്​ പാർലമെൻറിനു പുറത്ത്​ സെക്യൂരിറ്റി ബാരിക്കേഡിൽ കാറിടിച്ചു കയറ്റി ആക്രമണം

ല​ണ്ട​ൻ: അ​തി​സു​ര​ക്ഷ മേ​ഖ​ല​യാ​യ ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​െൻറി​നു​ പു​റ​ത്തെ സു​ര​ക്ഷാ വേ​ലി​യി​ലേ​ക്ക്​ കാ​റി​ടി​ച്ച്​ ക​യ​റ്റി ​ആക്രമണം. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ൻ​ട്ര​ൽ ല​ണ്ട​നി​ലെ വെ​സ്​​റ്റ്​​മി​ൻ​സ്​​റ്റ​റി​ലെ പാ​ർ​ല​മ​െൻറ്​ കെ​ട്ടി​ട​ത്തി​​െൻറ സു​ര​ക്ഷ​ക്കാ​യി സ്​​ഥാ​പി​ച്ച സ്​​റ്റീ​ൽ വേ​ലി​യി​ലേ​ക്കാ​ണ്​ കാ​റി​ടി​ച്ച്​ ക​യ​റ്റി​യ​ത്.

പാ​ർ​ല​മ​െൻറ്​​ മ​ന്ദി​ര​ത്തി​ന​ക​ത്തേ​ക്ക്​ ക​യ​റാ​നു​ള്ള ശ്ര​മ​മാ​ണ്​ അ​ക്ര​മി ന​ട​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സി​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഒ​രാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​മെ​ന്ന നി​ല​യി​ലാ​ണ്​ സം​ഭ​വ​ത്തെ ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും ഭീ​ക​ര​വി​രു​ദ്ധ പ്ര​ത്യേ​ക സേ​ന​ക്കാ​ണ്​ അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ന്നും സ്​​കോ​ട്​​ല​ൻ​ഡ്​ യാർഡ്​ അ​റി​യി​ച്ചു.

ഫോ​ർ​ഡ്​ ഫി​യ​സ്​​റ്റ​യു​ടെ സി​ൽ​വ​ർ നി​റ​ത്തി​ലു​ള്ള കാ​ർ മ​ന​പ്പൂ​ർ​വ​മെ​ന്ന്​ തോ​ന്നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പാ​ർ​ല​മ​െൻറ്​ കെ​ട്ടി​ട​ത്തി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റ്റി​യ​തെ​ന്ന്​ ബി.​ബി.​സി ദൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്​​തു. കാ​റി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും ആ​യു​ധ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റി​യി​ച്ചു.

സൗ​ത്ത്​ ല​ണ്ട​ൻ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​സ്​​റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തെ നേ​രി​ട്ട സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ധീ​ര​ത​യെ യു.​കെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മെ​യ്​ അ​ഭി​ന​ന്ദി​ച്ചു. സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​താ​യി ല​ണ്ട​ൻ മേ​യ​ർ സാ​ദി​ഖ്​ ഖാ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more