1 GBP = 103.12

മൂന്ന് ബ്രിട്ടീഷ് പൗരന്മാർ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പിടിയിലെന്ന് റിപ്പോർട്ട്

<strong>മൂന്ന് ബ്രിട്ടീഷ് പൗരന്മാർ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പിടിയിലെന്ന് റിപ്പോർട്ട്</strong>

അഫ്ഗാനിസ്ഥാനിൽ താലിബാൻ കസ്റ്റഡിയിൽ മൂന്ന് ബ്രിട്ടീഷുകാർ തടവിലെന്ന് റിപ്പോർട്ട്. അപകടകാരിയായ ടൂറിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന മൈൽസ് റൂട്ട്ലെഡ്ജാണ് താലിബാൻ തടവിലുള്ള പ്രധാനികളിൽ ഒരാൾ. ചാരിറ്റി മെഡിക്കായ കെവിൻ കോൺവെല്ലും കാബൂളിൽ ഒരു ഹോട്ടൽ നടത്തുന്ന മറ്റൊരു യുകെ പൗരനുമാണ് മറ്റ് രണ്ട് പേർ. ഇവരെല്ലാവരും ജനുവരി മുതൽ വ്യത്യസ്ത സംഭവങ്ങളിൽ താലിബാൻ രഹസ്യപോലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് കരുതുന്നത്.

രണ്ട് വർഷം മുമ്പ് താലിബാൻ അധികാരത്തിലെത്തിയ ശേഷം ബ്രിട്ടീഷ് സായുധ സേന ഒഴിപ്പിച്ച ബ്രിട്ടീഷ് പൗരന്മാരുടെ കൂട്ടത്തിൽ മൈൽസ് റൂട്സ്‍ലെഡ്ജും ഉണ്ടായിരുന്നു. അഫഗാനിസ്ഥാനിൽ വീണ്ടും മടങ്ങിയെത്തിയ ഇദ്ദേഹത്തെ താലിബാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനിൽ തടവിലാക്കിയിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാരുമായി കോൺസുലർ ബന്ധം ഉറപ്പാക്കാൻ തങ്ങൾ കഠിനമായി പരിശ്രമിക്കുന്നുവെന്നും, തടവിലായവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഒരു വിദേശ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സി‌ഡി‌ഒ) വക്താവ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more