1 GBP = 103.68

നേപ്പാൾ വിമാനാപകടത്തിൽ 72പേരും മരിച്ചതായി സ്ഥിരീകരിച്ചു; മരിച്ചവരിൽ ബ്രിട്ടീഷ് പൗരനും

നേപ്പാൾ വിമാനാപകടത്തിൽ 72പേരും മരിച്ചതായി സ്ഥിരീകരിച്ചു; മരിച്ചവരിൽ ബ്രിട്ടീഷ് പൗരനും

ഞായറാഴ്ച നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ച ആളുകളിൽ ഒരു ബ്രിട്ടീഷുകാരനും ഉൾപ്പെടുന്നു.
റുവാൻ കാലം ക്രറ്റൺ എന്നയാളാണ് മരിച്ചതെന്ന് യുകെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇദ്ദേഹം റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്നുള്ളയാളാണെന്ന് നേപ്പാൾ അധികൃതർ ആദ്യം പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹം ബ്രിട്ടീഷുകാരനാണെന്ന് യുകെ സർക്കാർ സ്ഥിരീകരിച്ചു.

“നേപ്പാളിൽ മരിച്ച ബ്രിട്ടീഷുകാരന്റെ കുടുംബത്തെ ഞങ്ങൾ പിന്തുണയ്ക്കുകയും പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുകയും ചെയ്യുന്നു.”ഒരു വിദേശകാര്യ വക്താവ് പറഞ്ഞു. ക്രൈറ്റണിനൊപ്പം നേപ്പാൾ, ഇന്ത്യ, റഷ്യ, ദക്ഷിണ കൊറിയ, അർജന്റീന, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരും അപകടത്തിൽ മരണപ്പെട്ടിരുന്നു.

യെതി എയർലൈൻസ് നടത്തുന്ന എടിആർ 72 വിമാനം 72 യാത്രക്കാരുമായി വിനോദസഞ്ചാര നഗരമായ പൊഖാറയിലേക്ക് അടുക്കുമ്പോൾ തെളിഞ്ഞ കാലാവസ്ഥയിൽ ഞായറാഴ്ചയാണ് തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 72പേരും മരിച്ചതായി നേപ്പാൾ സർക്കാർ സ്ഥിരീകരിച്ചു.

വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറും അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം തിരിച്ചറിയാൻ സഹായിക്കുന്നതിന് അന്വേഷകർ റെക്കോർഡറുകളിലെ ഡാറ്റ ഉപയോഗിക്കും. നേപ്പാളിൽ 22 പേരുടെ മരണത്തിനിടയാക്കിയ താര എയർ അപകടത്തിന് ഒരു വർഷത്തിനുള്ളിലാണ് ഈ വിമാനാപകടവും നടന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more