1 GBP = 104.01

തോമസ് ജോൺ വാരികാടിനും, ജിജോ മാധവപ്പള്ളിയ്ക്കും ബ്രിട്ടീഷ് ഇന്റർനാഷണൽ കണക്ടിംഗ് കമ്യൂണിറ്റി അവാർഡ്……

തോമസ് ജോൺ വാരികാടിനും, ജിജോ മാധവപ്പള്ളിയ്ക്കും ബ്രിട്ടീഷ് ഇന്റർനാഷണൽ കണക്ടിംഗ് കമ്യൂണിറ്റി അവാർഡ്……

അലക്സ് വർഗ്ഗീസ്

ആഗോള മലയാളികൾക്ക് അഭിമാനമായി ലിവർപൂളിൽ നിന്നുള്ള തോമസ് ജോൺ വാരികാട്ടും, ന്യൂകാസിൽ സ്വദേശി ജിജോ മാധവപ്പള്ളിയും പ്രൗഡഗംഭീര സദസ്സിനെ സാക്ഷിനിർത്തി 2017 ലെ ഇന്റർനാഷണൽ കണക്ടിംഗ് കമ്യൂണിറ്റി അവാർഡ് ഏറ്റുവാങ്ങിയപ്പോൾ അത് യുകെ മലയാളികളുടെ ചരിത്രത്തിലെ മറ്റൊരു വിജയഗാഥയും, ആഗോള മലയാളികൾക്കുള്ള ബ്രിട്ടീഷ് ജനതയുടെ അംഗീകാരവുമായി. 2007 ൽ ഇരുവരും ചേർന്ന് തുടക്കം കുറിച്ച ഇൻഡോ – ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതിയുടെ ഫലമായി നടത്തിയ പ്രവർത്തനങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമായി എന്ന അവാർഡ് ജൂറിയുടെ കണ്ടെത്തലാണ് പരിഗണനാ പട്ടികയിലുണ്ടായിരുന്ന മറ്റ് രാജ്യക്കാരായ പതിനാലു പേരെ പിന്തള്ളി ഇരുവരും സ്വന്തമാക്കിയത്.

ലിവർപൂളിലെ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂളിൽ തുടക്കം കുറിച്ച ഇൻഡോ – ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്കാരിക കൈമാറ്റ പദ്ധതിയ്ക്ക് 2010ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകരം ലഭിച്ചതോടെ ഇന്ന് യു കെയിലെ വിവിധ സ്ഥലങ്ങളിലുള്ള ഇന്റർനാഷണൽ സ്കൂളുകൾ ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിയ്ക്കുന്നുണ്ട്. വിവിധ സ്കൂളുകളിൽ നിന്നുമായി വിദ്യാർത്ഥികളും, അദ്ധ്യാപകരുമടങ്ങുന്ന നിരവധി സംഘങ്ങൾ എല്ലാ വർഷവും ഇന്ത്യയിൽ പര്യടനം നടത്തി ഗവേഷണം നടത്തുന്നത് കൂടാതെ, കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യു കെ യിൽ പര്യടനം നടത്തുന്നതിനുള്ള അവസരവും ഈ പദ്ധതി മൂലം സംജാതമായി.

ഐ ബി ആസ്ഥാനത്തു നടന്ന അവാർഡ്‌ദാന ചടങ്ങിൽ യുകെ യിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളുടെ പ്രതിനിധികളും, നിരവധി വിദ്യാഭ്യാസ സാംസ്കാരിക നായകരും പങ്കെടുത്തു. അവാർഡ് കമ്മറ്റി ചെയർമാനും, ബ്രിട്ടീഷ് കൗൺസിൽ പ്രതിനിധിയുമായ ഫിൽ ജോൺസും, ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ പ്രതിനിധി സാലി ബീവേഴ്സും ചേർന്ന് ഇരുവർക്കും അവാർഡ് സമ്മാനിച്ചപ്പോൾ ഇന്ത്യയുടെയും, ഗ്രേറ്റ് ബ്രിട്ടന്റെയും ദേശീയ പതാകകൾ വേദിയിൽ പാറിപ്പറന്നു. കോട്ടയം കാരിത്താസ് സ്വദേശിയായ തോമസ് ജോൺ വാരികാട്ട് കടിഞ്ഞ പതിനാലു വർഷമായി ലിവർപൂളിൽ കുടുംബസമേതം താമസിയ്ക്കുന്നു. ലിവർപൂളിലെ പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായ അദ്ദേഹം മികച്ച സംഘടനാ പ്രവർത്തകൻ കൂടിയാണ്.

ലിവർപൂൾ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഇന്ത്യൻ കമ്യൂണിറ്റി ഗവർണിഗ് ബോർഡ്‌ മെമ്പർ, പ്രമുഖ മലയാളി സംഘടനയായ ലിംകയുടെ ചെയർപേഴ്സൺ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോട്ടയം കല്ലറ സ്വദേശിയായ ജിജോ മാധവപ്പള്ളിൽ കുടുംബസമേതം ന്യൂകാസിലിൽ താമസിക്കന്നു. അറിയപ്പെടുന്ന സംഘടനാ പ്രവർത്തകനായ ജിജോ നല്ലൊരു സംഘാടകനും, മുൻ യു കെ കെ സി എ വൈസ് പ്രസിഡന്റ്, കൂടാതെ കഴിഞ്ഞ പത്തു വർഷമായി ഇന്റർനാഷണൽ ടൂർ ഓപ്പറേറ്റിംഗ് രംഗത്ത് നിറസാന്നിദ്ധ്യമായ ആഷിൽ സിറ്റി ടൂർസ് & ട്രാവൽസിന്റെ ഡയറക്ടറും കൂടിയാണ്. തോമസ് ജോൺ വാരികാടിനും ജിജോ മാധവപ്പള്ളിക്കും യുക്മയ്ക്കു വേണ്ടി നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അഭിനന്ദനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more