1 GBP = 103.84
breaking news

ജീവിതച്ചെലവ് പ്രതിസന്ധിയിൽ കമ്പനിയുടെ ഉപഭോക്താക്കളെ സഹായിക്കാൻ ബ്രിട്ടീഷ് ഗ്യാസ്; ലാഭത്തിന്റെ 10% ഉപഭോക്താക്കളെ സഹായിക്കാൻ നൽകും

ജീവിതച്ചെലവ് പ്രതിസന്ധിയിൽ കമ്പനിയുടെ ഉപഭോക്താക്കളെ സഹായിക്കാൻ ബ്രിട്ടീഷ് ഗ്യാസ്; ലാഭത്തിന്റെ 10% ഉപഭോക്താക്കളെ സഹായിക്കാൻ നൽകും

ലണ്ടൻ: ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ ദരിദ്രരായ ഉപഭോക്താക്കൾക്ക് ലാഭത്തിന്റെ 10 ശതമാനം നൽകുമെന്ന് ഉടമ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഗ്യാസ് ഉടമസ്ഥതയിലുള്ള സെൻട്രിക്കയുടെ ചീഫ് എക്‌സിക്യുട്ടീവ് ക്രിസ് ഓഷിയ, ഈ ശരത്കാലത്തിൽ 12 മില്യൺ പൗണ്ട് സംഭാവന നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 750 പൗണ്ട് വരെ ഗ്രാന്റുകൾ ലഭ്യമാകുമെന്ന് പറഞ്ഞു.

ഊർജ പ്രതിസന്ധി പരിഹരിക്കുന്നതുവരെ ഓരോ ആറു മാസത്തിലും ലാഭത്തിന്റെ 10 ശതമാനം കൂടി സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ ഏറ്റവും ദരിദ്രരായ ഉപഭോക്താക്കൾക്ക് 60 മില്യൺ പൗണ്ട് ലഭ്യമാക്കാൻ ഈ പ്രഖ്യാപനത്തിലൂടെ മനസ്സിലാക്കുന്നത്. ഒരു ഊർജ സ്ഥാപനം നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വാഗ്ദാനമാണിത്.

പലരും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഒഷിയ പറഞ്ഞു.
‘ഞങ്ങൾക്ക് ഒരു സിൽവർ ബുള്ളറ്റ് ഇല്ല, ഈ ഫണ്ട് എല്ലാവരിലും എത്താൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങളുടെ പിന്തുണ ശരിക്കും ആവശ്യമുള്ളവർക്ക് ഒരു യഥാർത്ഥ മാറ്റമുണ്ടാക്കാൻ ഇത് സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

£250 നും £750 നും ഇടയിലുള്ള ഗ്രാന്റുകൾ പതിനായിരക്കണക്കിന് ഉപഭോക്താക്കൾക്കാണ് ലഭിക്കുക. കുതിച്ചുയരുന്ന ഊർജ്ജ ചെലവിന്റെ ഫലമായി സാധാരണ ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ബ്രിട്ടീഷ് ഗ്യാസ് തിരിച്ചറിഞ്ഞതായും അതുകൊണ്ടാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും വക്താവ് അറിയിച്ചു.

ജനുവരി ആദ്യം മുതൽ മൂന്ന് മാസത്തിനുള്ളിൽ ശരാശരി കുടുംബത്തിന്റെ ഊർജ്ജ നിരക്ക് പരിധി £4,266 ആയി പ്രതീക്ഷിക്കേണ്ടി വരുമെന്ന് എനർജി വാച്ച്‌ഡോഗ് ഓഫ്‌ജെം മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് തുടക്കത്തിൽ നൽകിയ മുൻ പ്രവചനത്തേക്കാൾ ഏകദേശം 650 പൗണ്ട് കൂടുതലാണ്. തിങ്കളാഴ്ച ഗ്യാസ് വില വീണ്ടും ഉയർന്നു, വരും മാസങ്ങളിൽ കുറയുന്നില്ലെങ്കിൽ, ശരാശരി കുടുംബങ്ങൾക്ക് ജനുവരി മുതൽ £4,650 ഉം ഏപ്രിൽ മുതൽ £ 5,456 ഉം വാർഷിക ഊർജ്ജ ബിൽ നേരിടേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more