1 GBP = 103.12

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറ്; ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ഗാറ്റ്‌വിക് എയർപോർട്ടിൽ അടിയന്തിരമായി നിലത്തിറക്കി; ആളപായമില്ല; നിരവധി വിമാനങ്ങൾ റദ്ദാക്കി

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറ്; ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ഗാറ്റ്‌വിക് എയർപോർട്ടിൽ അടിയന്തിരമായി നിലത്തിറക്കി; ആളപായമില്ല; നിരവധി വിമാനങ്ങൾ റദ്ദാക്കി

ലണ്ടൻ: ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. നേപ്പിൾസിൽ നിന്നെത്തിയ വിമാനമാണ് ഇന്ന് വെളുപ്പിന് ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറ് മൂലം അടിയന്തിരമായി നിലത്തിറക്കിയത്. നിരവധി സ്‌കൂൾ വിദ്യാർത്ഥികളുടെ ഗ്രൂപ്പുകളടക്കം ഇരുന്നൂറോളം ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തിര ലാൻഡിങ് നടത്തിയ വിമാനത്തിന് സുരക്ഷ നൽകാൻ ഫയർ സർവീസും മറ്റ് സംവിധാനങ്ങളും റൺവേയിൽ ഒരുക്കിയിരുന്നു. എന്നാൽ യാതൊരു അപകടവുമില്ലാതെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. ബ്രിട്ടീഷ് എയർവേയ്‌സിന്റെ എയർബസ് എ 320 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ ലീക് മൂലം റൺവേ ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ അധികൃതർ റൺവേ അടച്ചിടുകയായിരുന്നു. ഇതുമൂലം നിരവധി വിമാനങ്ങളാണ് വഴി തിരിച്ച് വിടുകയോ താമസിക്കുകയോ ചെയ്തത്. നൂറു കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. സ്‌കൂൾ അവധി ആരംഭിച്ചതോടെ നാട്ടിൽ പോകാനിരുന്ന നിരവധി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more