1 GBP = 104.24

നിലനില്പിനായി ലോണെടുത്ത് കടക്കെണിയിലായ ബ്രിട്ടനിലെ മൂന്ന് യൂണിവേഴ്‌സിറ്റികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

നിലനില്പിനായി ലോണെടുത്ത് കടക്കെണിയിലായ ബ്രിട്ടനിലെ മൂന്ന് യൂണിവേഴ്‌സിറ്റികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ലണ്ടൻ: വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കർശന ഉപാധികളും വലയ്ക്കുന്നത് ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളെ. നിയന്ത്രണങ്ങളും കർശന ഉപാധികളും സർക്കാർ കൊണ്ട് വന്നതോടെ പല സുപ്രധാന യൂണിവേഴ്‌സിറ്റി അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.

വിദേശ വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതോടെ വരുമാന നഷ്ടം നേരിട്ട മൂന്നോളം യൂണിവേഴ്‌സിറ്റികൾ പിടിച്ചു നിൽക്കാനായി ബാങ്ക് വായ്പകളെടുത്തതാണ് പ്രശ്നമായത്. വായ്പകൾ തിരിച്ചടക്കാനാവാതെ യൂണിവേഴ്‌സിറ്റികൾ ഡിപ്പാർട്ട്മെന്റുകൾ അടച്ചുപൂട്ടിയും ചിലവ് ചുരുക്കിയുമാണ് പ്രവർത്തനം നടത്തുന്നത്. ഇതും എത്രനാൾ തുടരും എന്ന് പറയാനാകില്ല. കഴിഞ്ഞ തലമുറ ഒരിക്കലും കാണാത്ത തരത്തിലുള്ള അവസ്ഥയാണ് സംഭവിക്കുന്നതെന്ന് ഹയര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നിക്ക് ഹില്‍മാന്‍ വ്യക്തമാക്കി. ‘ഒരു യൂണിവേഴ്‌സിറ്റി തകരാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണ്. വിദ്യാര്‍ത്ഥികളുടെ ഫീസ് ലഭിക്കുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ ലോണെടുക്കേണ്ട ഗതികേടിലാണ് പലരും’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നോര്‍ത്ത് വെസ്റ്റിലെ ഒരു യൂണിവേഴ്‌സിറ്റിയും, സൗത്ത് കോസ്റ്റിലെ രണ്ട് യൂണിവേഴ്‌സിറ്റികളുമാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഭീഷണി നേരിടുന്നത്. യൂണിവേഴ്‌സിറ്റികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ക്യാപ് നീക്കിയതോടെയാണ് മത്സരം ശക്തമായത്. ട്യൂഷന്‍ ഫീസ് വര്‍ദ്ധനവ് പല ചെറുപ്പക്കാരെയും യൂണിവേഴ്‌സിറ്റികളില്‍ നിന്നും അകറ്റുന്നു. ലണ്ടനിലെ ഏതാനും യൂണിവേഴ്‌സിറ്റികളും ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ പ്രശ്‌നത്തിലാണ്.

വിദേശ വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ ഇനിയും രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ ഓര്‍മ്മപ്പെടുത്തല്‍. സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കാത്ത പക്ഷം യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നവരാണ് കുഴപ്പത്തിലാകുക. ബ്രക്‌സിറ്റ് പൂര്‍ത്തിയായാല്‍ ഈ അവസ്ഥ കൂടുതല്‍ കഠിനമാകുമെന്ന ആശങ്കയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more