1 GBP = 104.13

ബ്രെക്സിറ്റ്‌ വാദികൾക്ക് മുന്നിൽ മുട്ട് മടക്കി തെരേസാ മേയ്; ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തുടരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ബ്രെക്സിറ്റ്‌ വാദികൾക്ക് മുന്നിൽ മുട്ട് മടക്കി തെരേസാ മേയ്; ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തുടരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ലണ്ടൻ: സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്നപ്പോൾ നിലപാട് മാറ്റി തെരേസാ മേയ്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തുടരില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടതിന് ശേഷം കസ്റ്റംസ് യൂണിയനിൽ തുടരുന്നതിനുള്ള ശ്രമമായിരുന്നു മേയും കൂട്ടരും നടത്തിയത്. മേയുടെ ചൈനാ സന്ദർശന വേളയിൽ ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തുടരുന്നതിന് താത്‌പര്യം പ്രകടിപ്പിച്ച് സംസാരിച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ കടുത്ത ബ്രെക്സിറ്റ്‌ വാദികൾ മേയുടെ നിലപാടിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു.

ഹോം സെക്രട്ടറി ബോറിസ് ജോൺസൺ, ജേക്കബ് റീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിമത വിഭാഗം മേയ്‌ക്കെതിരെ രംഗത്തെത്തിയത്. മേയ് പ്രധാനമന്ത്രിപദം വരെ ഒഴിയണമെന്നാവശ്യപ്പെട്ട സംഘം പകരക്കാരെ വരെ കണ്ടെത്തിയിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയും മൈക്കിൾ ഗോവ് ഉപ പ്രധാനമന്ത്രിയായും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചായിരുന്നു വിമത നീക്കം. എന്തായാലും വിമതരുടെ നീക്കം ഫലം കണ്ടുവെന്ന് വേണം കരുതാൻ. ബ്രിട്ടൻ കസ്റ്റംസ് യൂണിയനിൽ തുടരില്ലെന്നാണ് പുതിയ പ്രഖ്യാപനം.

അതേസമയം ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിനെതിരെ സർക്കാരിനെതിരെ പുതിയ നീക്കവുമായി പ്രതിപക്ഷ ഭരണപക്ഷ എം പിമാരും രംഗത്തുണ്ട്. അഞ്ചോളം പാർട്ടികളിൽ നിന്നുള 100ലധികം എം പിമാരാണ് സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more