1 GBP = 103.91

ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച്ച; വാഹനാപകടങ്ങളിൽ നാല് മരണം

ബ്രിട്ടനിൽ കനത്ത മഞ്ഞുവീഴ്ച്ച; വാഹനാപകടങ്ങളിൽ നാല് മരണം

ബ്രിട്ടൻ: ഈയാഴ്ച തുടക്കം മുതൽ അതിശൈത്യത്തിന്റെ പിടിയിലായ ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. മഞ്ഞു വീഴ്ച്ചയെത്തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം നാലായി. ലിങ്കൺഷെയറിലുണ്ടായ വാഹനാപകടങ്ങളിലാണ് മൂന്ന്പേർ മരണമടഞ്ഞത്. മൂന്ന് മണിക്കൂറിനിടയിൽ ഇവിടെ ഇരുപതോളം വാഹനാപകടങ്ങളാണ് നടന്നത്. 45 കുട്ടികളുമായി പോയ സ്‌കൂൾ ബസും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. കുട്ടികളെല്ലാം സുരക്ഷിതരാണ്.

കേംബ്രിഡ്ജ്ഷെയറിലുണ്ടായ ഒരു വാഹനാപകടത്തിലാണ് നാലാമതൊരാൾ മരണമടഞ്ഞത്. നിരവധി സ്‌കൂളുകൾ ഇന്നലെ അടഞ്ഞു കിടന്നു. വെയ്ൽസിൽ മാത്രം ഇരുന്നൂറോളം സ്‌കൂളുകൾക്കാണ് ഇന്നലെ അവധി കൊടുത്തത്. കെന്റിൽ 131 ഉം ഈസ്റ്റ് സസ്സെക്‌സിൽ 62 ഉം സ്‌കൂളുകൾ പ്രവർത്തനരഹിതമായി.

റയിൽ റോഡ് വ്യോമ ഗതാഗതങ്ങളെ മഞ്ഞു വീഴ്ച്ച സാരമായി ബാധിച്ചിട്ടുണ്ട്. കെന്റിൽ നിന്ന് ലണ്ടനിലേക്കുള്ള സൗത്ത് ഈസ്റ്റേൺ ട്രയിൻ സർവ്വീസുകൾ പലതും നിറുത്തി വച്ചു. സതേൺ, ഗ്രെയ്റ്റർ ആംഗ്ലിയ സർവീസുകളിൽ പലതും ക്യാൻസൽ ചെയ്തു. ഹീത്രു എയർപോർട്ടിൽ നിന്നുള്ള വിമാന സർവ്വീസുകളെയും മഞ്ഞു വീഴ്ച്ച കാര്യമായി ബാധിച്ചിട്ടുണ്. മിക്ക പ്രദേശങ്ങളിലും താപനില മൈനസിൽ തന്നെ തുടരുകയാണ്. ഹാംഷെയറിലെ ഫാൻബോറോയിൽ ഇന്നലെ താപനില -9 വരെ രേഖപ്പെടുത്തിയിരുന്നു. പലയിടങ്ങളിലും താപനില -15 വരെ എത്തുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more