1 GBP = 104.04
breaking news

ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കവിഞ്ഞു; വിന്റർ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന സൂചനകൾ നൽകി വെയ്ൽസ് ഭരണകൂടം

ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കവിഞ്ഞു; വിന്റർ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന സൂചനകൾ നൽകി വെയ്ൽസ് ഭരണകൂടം

ലണ്ടൻ: ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകൾ മൂന്ന് മാസത്തിനിടെ ആദ്യമായി അരലക്ഷം കവിഞ്ഞു. മന്ദഗതിയിലുള്ള ബൂസ്റ്റർ വാക്സിൻ വിതരണവും വരാനിരിക്കുന്ന നാലാമത്തെ തരംഗവും ഫേസ് മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കുന്നതിനും വർക്ക് ഫ്രം ഹോം തിരികെയെത്തിക്കുന്നതിനും സർക്കാരിൽ സമ്മർദ്ദമേറുന്നുണ്ട്. പ്രതിദിന കോവിഡ് കേസുകളിലെ വർദ്ധനവ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മന്ത്രിമാരും സസൂക്ഷമം നിരീക്ഷിക്കുകയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാത്തത് വിമർശനമുയർത്തുന്നുണ്ട്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിന്റർ ലോക്ക്ഡൗൺ പരിഗണിച്ചേക്കുമെന്ന സൂചനകൾ നൽകി വെയ്ൽസ് ഭരണകൂടം രംഗത്തെത്തി.

ആരോഗ്യവകുപ്പ് മേധാവികൾ 52,009 അണുബാധകൾ ഇന്നലെ രേഖപ്പെടുത്തി, ഒരാഴ്ചക്കിടെ 15 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 17 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിദിന ശരാശരി ഇപ്പോൾ രണ്ടാമത്തെ തരംഗത്തിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് അടുക്കുകയാണ്. 969 കോവിഡ് ബാധിച്ച ആളുകളെ വാർഡുകളിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രി അഡ്മിഷൻ ഏഴ് ദിവസത്തിനുള്ളിൽ മൂന്നിലൊന്ന് ഉയർന്നു, എന്നാൽ കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ മരണങ്ങൾ (115) കുറഞ്ഞിട്ടുണ്ട്.

ഇംഗ്ലണ്ടിലെ എല്ലാ പ്രായത്തിലെയും അഞ്ചിലൊന്ന് പ്രദേശങ്ങളിലും അണുബാധകൾ വർദ്ധിക്കുന്നതായി പ്രത്യേക കണക്കുകൾ കാണിക്കുന്നു. ഡെൽറ്റ വേരിയന്റിന്റെ മറ്റൊരു വകഭേദമായ AY.4.2 രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും വ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ രോഗലക്ഷണ-നിരീക്ഷണ പഠനം സൂചിപ്പിക്കുന്നത് ദിവസേനയുള്ള കേസുകൾ ഇതിനകം 80,000 ആയിട്ടുണ്ടെന്നാണ്. എന്നാൽ പ്രതിദിനം 100,000 കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യം സജ്ജമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അഭിപ്രായപ്പെട്ടു.

അതേസമയം വൈറസിനെതിരെ ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ ബ്രിട്ടീഷുകാർ മുന്നോട്ട് വരണമെന്ന് ബോറിസ് ജോൺസൺ ജനങ്ങളോട് അഭ്യർത്ഥിച്ചു. വർദ്ധിച്ചുവരുന്ന കേസുകൾ ക്രിസ്മസിന് മുമ്പായി അവസാന നിമിഷത്തെ നിയന്ത്രണങ്ങൾക്ക് ഇടയാക്കുമെന്ന ഭയത്തിനിടയിലാണ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന. വടക്കൻ അയർലണ്ടിലെ ഒരു സ്കൂൾ സന്ദർശന വേളയിൽ സംസാരിച്ച പ്രധാനമന്ത്രി, സംഖ്യകൾ ഉയർന്നതാണെന്ന് സമ്മതിച്ചു, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയും, ഇപ്പോൾ ബൂസ്റ്റർ ജബ്ബുകൾ സ്വീകരിക്കാനുള്ള സമയമാണെന്നും കൂട്ടിച്ചേർത്തു.

കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടും മാസ്കുകളും ഡബ്ല്യുഎഫ്എച്ച് മാർഗ്ഗനിർദ്ദേശങ്ങളും തിരികെ കൊണ്ടുവരാൻ ശീതകാല പ്ലാൻ ബി’യിലേക്ക് തിരിച്ചുവരാനുള്ള വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെ സർക്കാർ കണക്കിലെടുത്തിട്ടില്ല. മുൻനിര വിദഗ്ധരായ പ്രൊഫസർ ക്രിസ് വിറ്റിയും സർ പാട്രിക് വാലൻസും സർക്കാർ കോവിഡ് പ്ലാൻ ബി നടപ്പിലാക്കണമെന്ന് ഔദ്യോഗികമായി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാർ ശാസ്ത്രീയ ഉപദേശം അവഗണിക്കുന്നുവെന്ന വിമര്ശനങ്ങളുയർത്തി പ്രതിപക്ഷ എംപിമാർ രംഗത്തെത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more