1 GBP = 104.17

ബ്രിട്ടനിൽ വാതുവയ്പ്പിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് സർക്കാർ റിപ്പോർട്ട്; ലങ്കാഷെയറിൽ പതിമൂന്ന്കാരൻ ഗാംബ്‌ളിംഗിലൂടെ കളഞ്ഞു കുളിച്ചത് 80,000 പൗണ്ട്

ബ്രിട്ടനിൽ വാതുവയ്പ്പിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് സർക്കാർ റിപ്പോർട്ട്; ലങ്കാഷെയറിൽ പതിമൂന്ന്കാരൻ ഗാംബ്‌ളിംഗിലൂടെ കളഞ്ഞു കുളിച്ചത് 80,000 പൗണ്ട്

ലണ്ടൻ: ബ്രിട്ടനിൽ വാതുവയ്പുകളിൽ അടിമകളായ കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. സർക്കാർ കണക്ക് പ്രകാരം 11നും 16നും ഇടയിൽ പ്രായമുള്ള 25,000 ത്തോളം കുട്ടികളാണ് വാതുവയ്പ് നടത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.

റിപ്പോർട്ടിനൊപ്പം പുറത്ത് വന്നതിൽ ലങ്കാഷെയറിൽ നിന്നുള്ള പതിമൂന്ന്കാരനായ സ്‌കൂൾ വിദ്യാർത്ഥിയുടെ വാതുവയ്പ്പ് ആരെയും ഞെട്ടിക്കുന്നതാണ്. ഏകദേശം 80,000 പൗണ്ടാണ് വാതുവയ്‌പിലൂടെ ഈ പതിമൂന്ന്കാരൻ കളഞ്ഞു കുളിച്ചത്. പിതാവിന്റെ ബിസിനെസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇയ്യാൾ ഇത്രയും തുകക്ക് ഗാംബ്ലിങ്ങിൽ ഏർപ്പെട്ടത്. വിംബ്ലിയിൽ ഫുട്‍ബോൾ മത്സരം കാണുന്നതിനിടക്കാണ് ഓൺലൈൻ ബുക്കേഴ്സ് വഴി ഇയ്യാൾ വാതുവയ്പ്പിൽ ഏർപ്പെട്ട് തുടങ്ങിയത്. തന്റെ സ്വന്തം മൊബൈലിൽ പിതാവിന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എടുത്ത ശേഷം ഓൺലൈനിൽ പിതാവിന്റെ പേരും ജനനത്തിയതിയുമുപയോഗിച്ച് അകൗണ്ട് ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഓരോ പ്രാവശ്യവും ഫുടബോൾ മാച്ചുകൾക്കും കുതിരയോട്ട മത്സരങ്ങൾക്കും മുവ്വായിരം പൗണ്ട് വീതം വാത് വയ്പ്പ് നടത്തുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ പിതാവ് ബിൽ വന്നപ്പോൾ മാത്രമാണ് ഇത്രയും തുക നഷ്ടമായത് അറിയുന്നത് തന്നെ. പ്രായപൂർത്തിയാകാത്തവർക്കും അകൗണ്ടുകൾ വളരെ സുഗമമായി തുടങ്ങാവുന്ന തരത്തിലാണ് വാതുവയ്പ്പ് കേന്ദ്രങ്ങളുടെ ഓൺലൈൻ സർവീസുകൾ.

എന്നാൽ ഓൺലൈനിൽ വരുന്ന പരസ്യങ്ങൾക്കും മറ്റും തടയിടുന്നതിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പതിനാറു വയസ്സിന് താഴയുള്ള കുട്ടികൾ ഓൺലൈൻ വാതുവയ്പുകളിൽ സജീവമാകുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് മടങ്ങ് വർദ്ധിച്ചതായി സർക്കാർ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് കൂടുതൽ താത്പര്യം ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് സർക്കാരും അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more