1 GBP = 103.84
breaking news

കേരള മാതൃകയിൽ ബ്രിട്ടനിലും അയ്യപ്പ സേവാ സംഘം , അടുത്ത വര്ഷം ദേശീയ തലത്തിൽ മണ്ഡലകാല അയ്യപ്പ പൂജ , ബാലാജി സന്നിധിയിൽ മണ്ഡല പൂജക്ക്‌ അഭൂതപൂർവ തിരക്ക് , ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളി ഭക്തർ കോ ഓഡിനേഷൻ ടീമിൽ

കേരള മാതൃകയിൽ ബ്രിട്ടനിലും അയ്യപ്പ സേവാ സംഘം , അടുത്ത വര്ഷം ദേശീയ തലത്തിൽ മണ്ഡലകാല അയ്യപ്പ പൂജ , ബാലാജി സന്നിധിയിൽ മണ്ഡല പൂജക്ക്‌ അഭൂതപൂർവ തിരക്ക് ,  ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളി ഭക്തർ കോ ഓഡിനേഷൻ ടീമിൽ

ഷിബു രാമകൃഷ്ണൻ

ഡെഡ്ലി: ശബരിമലക്ക് കൂടുതൽ അന്താരഷ്ട്ര പ്രാധാന്യം നൽകി അയ്യപ്പ സേവാ സംഘം ബ്രിട്ടനിലും രൂപീകൃതമായി . തെന്നിത്യൻ അയ്യപ്പ വിശ്വാസികളുടെ നെത്ര്വതത്തിൽ ഇന്നലെ മണ്ഡല പൂജക്ക്‌ ശേഷം നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണം ചരിത്രപരമായ നിമിഷമായി മാറുക ആയിരുന്നു . അടുത്ത വര്ഷം ബ്രിട്ടനിൽ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ തരമണ്ഡലകാല അയ്യപ്പ പൂജ നടക്കും . ബ്രിട്ടനിലെ സജീവമായ ഇരുപതോളം ഹിന്ദു സമാജങ്ങളെ മുന്നിൽ നിർത്തിയാകും അയ്യപ്പ സേവാ സംഘത്തിന്റെ പ്രധാന പ്രവർത്തനം . ബാലാജി ട്രസ്റ് ചെയര്മാന് ഡോ കനകരത്നം രക്ഷാധികാരിയായും  , പ്രഭ കുബേന്ദ്രൻ , കെ ആർ ഷൈജുമോൻ , എ പി രാധാകൃഷ്‌ണൻ എന്നിവർ വിവിധ ഹിന്ദു സമൂഹങ്ങളുടെ കോ ഓഡിനേഷൻ ടീമായി പ്രവർത്തിക്കും . കൂടാതെ വിവിധ ഹിന്ദു  സമാജങ്ങളെ പ്രതിനിധീകരിച്ചു  15 മലയാളികൾ ഉൾപ്പെടെ 27 അംഗ അയ്യപ്പ സേവാ സംഘം കർമ്മ സമിതിയും ഇന്നലെ ചുമതലയേറ്റു .

ഇന്നലെ നടന്ന മണ്ഡലകാല പൂജ തൊഴാൻ യുകെ യിലെ ഹൈന്ദവ വിശ്വാസികളുടെ ദേശീയ തീർഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ ഡെഡ്ലി ബാലാജി സന്നിധിയിൽ അഭൂതപൂർവമായ തിരക്ക് . തെലുങ്ക് ഭക്തരുടെ നിയന്ത്രണത്തിൽ ഉള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ബാലാജി ക്ഷേത്രത്തിൽ മലയാളികളുടെ ആധ്യാല്മിക ലക്ഷ്യത്തിനായി പൂർത്തീകരിച്ച അയ്യപ്പ ക്ഷേത്രത്തിൽ ശബരിമലയിലെ ആചാരങ്ങൾ അതേവിധം പാലിച്ചു നടന്ന മണ്ഡലകാല പൂജക്ക്‌ നാടിൻറെ നാനാദിക്കിൽ നിന്നുമായി നൂറുകണക്കിന് ഭക്തരാണ് ഒഴുകി എത്തിയത് .  .

രാവിലെ എട്ടുമണിയോടെ ആരംഭിച്ച കെട്ടുനിറ ചടങ്ങുകൾ പതിനൊന്നു മണിയോടെ പൂർത്തിയാവുകയും തുടർന്ന് പഞ്ചഭിഷേകം നടത്തി സ്വാമി അയ്യപ്പന് തുയിൽ ഉണർത്തിയാണ് അയ്യപ്പ പൂജ ചടങ്ങുകൾ ആരംഭിച്ചത് .മണിക്കൂറുകൾ അലയടിച്ച ശരണഘോഷങ്ങൾക്കിടയിൽ നെയ്യഭിഷേകം കണ്ടു തൊഴാൻ നൂറു കണക്കിനാളുകൾ തിരക്കിടുകയായിരുന്നു . തുടർന്ന് സർവ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പന് മണ്ഡല പൂജയും നടന്നു .   രണ്ടര മണിക്കൂറോളം ദീർഘിച്ച വിവിധ മലയാളി ഹിന്ദു സമാജങ്ങൾ നെത്ര്വതം നൽകിയ ഭജനയിൽ അൻപതോളം ഭക്തരാണ് അയ്യപ്പ കീർത്തനങ്ങൾ ആലപിച്ചത് . രാധാകൃഷ്‌ണൻ , പ്രഭ കുബേന്ദ്രൻ , ജയലക്ഷ്മി , ഷിബു രാമകൃഷ്‌ണ, പ്രാർത്ഥന സുഭാഷ് , ഗജേന്ദ്ര  , ജയൻ ഡെർബി ,അനിൽ പിള്ളൈ , കുമാർ ക്രോയ്ടോൻ  , രൂപേഷ് , അജിത, തുടങ്ങി അനേകം ഭക്തരാണ് സ്വാമി കീർത്തനങ്ങളുമായി അയ്യപ്പ സ്വാമിക്ക് നാദർച്ചന നടത്തിയത് .  തുടർന്ന് ശാസ്താ ദശകം ചൊല്ലി നടമുന്നിൽ സമസ്താപരാധം ക്ഷമ ഏറ്റുചൊല്ലി സാഷ്ടാംഗ പ്രണാമം നടത്തിയാണ് ചടങ്ങുകൾ സമാപിച്ചത് .

ഇന്നലെ ബാലാജി ക്ഷേത്രം ആഡിറ്റോറിയത്തിൽ നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണത്തിൽ മലയാളി , തമിഴ് , തെലുങ്ക് ഭക്തരുടെ സാന്നിധ്യത്തിലൂടെ 2019 ലെ അയ്യപ്പ പൂജയ്ക്കു ഒരു വര്ഷം നീളുന്ന ഒരുക്കങ്ങൾക്കായി കർമ്മ സമിതിയും രൂപീകൃതമായി . ഈ സമിതിയെ പ്രഭ കുബേന്ദ്ര , കെ ആർ ഷൈജുമോൻ , എ പി രാധാകൃഷ്ണൻ എന്നിവർ നെത്ര്വതം നൽകുന്ന കോ ഓഡിനേഷൻ ടീമും ഹിന്ദു സമാജം പ്രതിനിധികൾ അംഗങ്ങളായ ദേശീയ കർമ്മസമിതിയും ചേർന്ന് നയിക്കും . ദേശീയ കർമ്മസമിതിയിലേക്കു രാജേഷ് റോഷൻ , കൃഷ്ണകുമാർ പിള്ള ( ബിർമിങ്ഹാം ഹിന്ദു സമാജം ) ഷിബു രാമകൃഷ്ണൻ , രൂപേഷ് ( ഈസ്റ്റ് മിഡ്ലാൻഡ്സ് – ഡാർബി ) , പ്രേം കുമാർ , ശ്രീകുമാർ ( ക്രോയ്ടോൻ ഹിന്ദു സമാജം ) , അനിൽകുമാർ പിള്ള , സുഭാഷ് നായർ ( കവൻട്രി ഹിന്ദു സമാജം ) അരുൺ കുമാർ , മനു ജനാർദ്ദനൻ ( ന്യുകാസിൽ ഹിന്ദു സമാജം ) രാജേഷ് ( സട്ടൻ ഹിന്ദു സമാജം ) മനോജ് കുമാർ , രാജ്‌മോഹൻ ( കാർഡിഫ് ഹിന്ദു സമാജം ) വിജയകുമാർ , നന്ദ കുമാർ ( മാഞ്ചസ്റ്റർ തമിഴ് സമാജം ) പ്രസാദ് , എൻ ഗജേന്ദ്രൻ , കുമാര സ്വാമി , അശ്രാന്ത കുങ്കനാഥൻ , ആർ ശെല്വകുമാർ   ( ബിർമിങ്ഹാം തമിഴ് സമാജം ) ചന്ദ്ര ശേഖരം , ബി ഗുഹാപ്രസാദൻ , ആര്യസോതി , മഞ്ജുറം ഗോപാൽ , സായ് നവൻ ( തെലുങ്ക് സമാജം , യുകെ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു .

യുകെയിലെ മുഴുവൻ മലയാളി ഹിന്ദു സമാജങ്ങളെയും പങ്കെടുപ്പിച്ചു അതിവിപുലമായ തരത്തിൽ ദേശീയ തലത്തിൽ അയ്യപ്പ പൂജ സംഘടിപ്പിക്കുന്നതിന്റെ സാധ്യതയും രൂപീകരണ യോഗം ചർച്ച ചെയ്തു . ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെ അയ്യപ്പ പൂജ നടത്തുക എന്ന ലക്ഷ്യവും ഭക്തർ ഉയർത്തിയിട്ടുണ്ട് . ചടങ്ങുകൾ ഏതു വിധത്തിൽ ഏകോപിപ്പിക്കാൻ സാധിക്കും എന്നത് ദേശീയ കർമ്മ സമിതി തീരുമാനിക്കും . അടുത്ത വർഷത്തെ ദേശീയ അയ്യപ്പ പൂജയ്ക്കു സാധ്യമായ എല്ലാ സഹായവും ബാലാജി ക്ഷേത്രം ട്രസ്റ്റ് ഏറ്റെടുക്കുമെന്നും യോഗത്തിൽ ഡോ കനകരത്നം വക്തമാക്കി . ഏറെ വര്ഷങ്ങളായി നടക്കുന്ന അയ്യപ്പ പൂജക്ക്‌ അടുത്ത വര്ഷം മുതൽ കൂടുതൽ മലയാളി പ്രാധിനിത്യം ഉറപ്പാക്കാനുള്ള സാധ്യതയും ഇന്ന് ചേർന്ന അയ്യപ്പ സേവാ സംഘം കർമ്മ സമിതി ചർച്ച ചെയ്തു . വിഷു ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു വിപുലമായ ചർച്ച ഉണ്ടാകുമെന്നു കർമ്മ സമിതി വക്തമാക്കി . മുഴുവൻ സമാജങ്ങളുടെയും പ്രതിനിധികളെ കർമ്മ സമിതിയിൽ ഉൾപ്പെടുത്താൻ ഉള്ള ശ്രമവും നിലവിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഏറ്റെടുക്കും . ഇതോടെ അയ്യപ്പ സേവാ സംഘത്തിന് യുകെയിലും തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more