1 GBP = 104.00
breaking news

ബ്രിട്ടൻ – ആസ്​ട്രേലിയ വ്യാപാര കരാർ: തീരുവയില്ലാതെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം

ബ്രിട്ടൻ – ആസ്​ട്രേലിയ വ്യാപാര കരാർ: തീരുവയില്ലാതെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം

ലണ്ടൻ: ആസ്​ട്രേലിയയുമായി ബ്രെക്​സിറ്റിനു ശേഷമുള്ള ആദ്യ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ച്​ ബ്രിട്ടൻ. ബ്രിട്ടനും ആസ്​ട്രേലിയയും തമ്മിലുള്ള ബന്ധത്തിൽ പുതിയ തുടക്കമാണിതെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ്​ ഉൽപന്നങ്ങൾക്ക്​ തീരുവ ഒഴിവാക്കിക്കൊണ്ടുള്ള കരാറാണ്​ ആസ്​ട്രേലിയൻ പ്രധാനമന്ത്രിയുമായി ബോറിസ്​ ജോൺസൺ ഒപ്പുവെച്ചതെന്ന്​ സർക്കാർ അറിയിച്ചു. 

കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 19.4 ബില്യൺ ഡോളറി​െൻറ വ്യാപാരമാണ്​ കഴിഞ്ഞ വർഷം ഇരുരാജ്യവും തമ്മിൽ നടന്നത്​. പുതിയ കരാർ പ്രകാരം ആസ്​ട്രേലിയയിൽനിന്നുള്ള വൈൻ, നീന്തൽ വസ്​​ത്രം, മധുരപലഹാരങ്ങൾ എന്നിവയുടെ തീരുവയും എടുത്തുകളയും. ബ്രിട്ടീഷ്​ ഉൽപന്നങ്ങളായ കാർ, സ്​​േകാച്ച്​ വിസ്​കി, ബിസ്​കറ്റുകൾ, സെറാമിക്​ എന്നിവ തുച്ഛമായ വിലക്ക്​ ആസ്​ട്രേലിയക്ക്​ നൽകും. ആസ്​ട്രേലിയയുടെ 15ാമത്തെ സ്വതന്ത്രവ്യാപാര കരാറാണിത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more