1 GBP = 103.12

ബ്രക്‌സിറ്റ്: ഇയു അംഗരാജ്യങ്ങള്‍ ബ്രക്‌സിറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു, ബ്രക്‌സിറ്റിന് ബ്രിട്ടന്‍ വിലനല്‍കേണ്ടിവരുമെന്ന് ഒലാന്‍ദ്

ബ്രക്‌സിറ്റ്: ഇയു അംഗരാജ്യങ്ങള്‍ ബ്രക്‌സിറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു, ബ്രക്‌സിറ്റിന് ബ്രിട്ടന്‍ വിലനല്‍കേണ്ടിവരുമെന്ന് ഒലാന്‍ദ്

ബ്രക്‌സിറ്റ് വിലപേശല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇയു 27 രാജ്യങ്ങള്‍ അംഗീകരിച്ചു. വിലപേശല്‍ ചര്‍ച്ചയില്‍ യുകെയോട് സ്വീകരിക്കേണ്ട നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് ഐക്യകണ്‌ഠേന 27 രാജ്യങ്ങളും അംഗീകരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒരു തിരുത്തുപോലും ഇല്ലാതെ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. ഐക്യകണ്‌ഠേന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ച ബ്രിട്ടന്‍ അതിന്റെ വില നല്‍കേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഒലാന്‍ദ് വ്യക്തമാക്കി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നമാണ് മേയെ ബ്രക്‌സിറ്റിലേക്ക് നയിച്ചെന്നും അല്ലാതെ അന്താരാഷ്ട്ര കാരണങ്ങള്‍ കൊണ്ടല്ല ബ്രക്‌സിറ്റ് സംഭവിച്ചതെന്നും ലക്‌സംബര്‍ഗ്ഗ് പ്രധാനമന്ത്രി സേവിയര്‍ ബെറ്റല്‍ പറഞ്ഞു.

കഴിഞ്ഞമാസമാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് യുകെയും ഇയും തമ്മിലുള്ള വിലപേശല്‍ ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more