1 GBP =
breaking news

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ പെരുന്നാള്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍…

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ പെരുന്നാള്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍…

 ജിനേഷ് ബേബി

ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവും കോതമംഗലത്ത് കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ മാര്‍ ബസേലിയോസ് ബാവായുടെ ദുക്റാനാ തിരുന്നാള്‍ സെപ്റ്റംബര്‍ 30 , ഒക്ടോബര്‍ 1 തീയതികളിലായി സമുചിതമായി കൊണ്ടാടുന്നു. സെപ്റ്റംബര്‍ 30 ന് വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരം, പ്രസംഗം, ഗാനസന്ധ്യ, സണ്‍ഡേ സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം, സ്‌പോര്‍ട്‌സ് ഡേ ജേതാക്കള്‍ക്കുള്ള സമ്മാനദാനം, പാച്ചോര്‍ നേര്‍ച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രധാന പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് ഇടവക വികാരി ഫാ. രാജു ചെറുവള്ളില്‍, സഹവികാരി ഫാ. ഫിലിപ്പ് തോമസ്, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കുന്നു.

തുടര്‍ന്ന് പ്രദക്ഷിണം, ആദ്യ ഫല ലേലം, നേര്‍ച്ച സാധ്യ എന്നിവയോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കും. വിശ്വാസികള്‍ എല്ലാവരെയും ഇടവക പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം നേടുവാന്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നൈസെന്റ് ജേക്കബ് (ട്രസ്റ്റി): 07809444940

മാത്യു പോത്താനിക്കല്‍ (സെക്രട്ടറി): 07878644931

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more