1 GBP = 103.12

ബ്രിസ്റ്റോള്‍ STSMCCയുടെ സമ്മര്‍ ക്യാമ്പും വ്യക്തിത്വ പരിശീലന പ്രോഗ്രാമും ജൂണ്‍ 1,2 തീയതികളില്‍…..;

ബ്രിസ്റ്റോള്‍ STSMCCയുടെ സമ്മര്‍ ക്യാമ്പും വ്യക്തിത്വ പരിശീലന പ്രോഗ്രാമും ജൂണ്‍ 1,2 തീയതികളില്‍…..;

സിസ്റ്റര്‍ ലീന മേരി

വിശുദ്ധമായ ജീവിതം നയിക്കുവാന്‍ ആവശ്യമായ അറിവും പ്രചോദനവും ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്ന നമ്മുടെ വിശ്വാസ പരിശീലന പ്രക്രിയയുടെ ഭാഗമായിട്ടുള്ള സമ്മര്‍ ക്യാമ്പും വ്യക്തിത്വ പരിശീലന പ്രോഗ്രാമും എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നടത്തപ്പെടുന്നു. ജൂണ്‍ 1, 2 തീയതികളില്‍ ബ്രിസ്റ്റോളില്‍ ഫിഷ്പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ‘ഓഡിയോ 2017 (1 ലിസ്റ്റേണ്‍)’ എന്ന് പേരിട്ടിരിക്കുന്ന സമ്മര്‍ ക്യാംപ് നയിക്കുന്നത് STSMCC സണ്‍ഡേ സ്‌കൂള്‍ ടീമായിരിക്കും.

ദൈവത്തോടും സഹോദരങ്ങളോടും കേള്‍ക്കുവാനും അനുയോജ്യമായി പ്രതികരിക്കുവാനും അറിവ് നല്‍കുന്ന വ്യത്യസ്തമായ പഠന രീതികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ ക്‌ളാസുകള്‍ നയിക്കുന്നത് ഈ മേഖലയില്‍ പ്രാമുഖ്യമുള്ള പ്രഗത്ഭരായ അധ്യാപകരും പ്രാസംഗികരുമായിരിക്കും. വിശ്വശ്രാവ്യമാധ്യമ രംഗങ്ങളിലൂടെ ക്രമീകരിച്ചിരിക്കുന്ന ക്രിയാത്മകമായ ക്‌ളാസുകള്‍, ചര്‍ച്ചകള്‍, നഴ്‌സിംഗ് ഹോം സന്ദര്‍ശനം, സ്‌കിറ്റുകള്‍, ഔട്ട് ഡോര്‍ – ഇന്‍ഡോര്‍ ഗെയിംസ് കുട്ടികളെ ചിന്തിക്കാനും അറിവ് നേടാനും സഹായിക്കുന്നു. സഭയുടെ ആരാധന ക്രമങ്ങളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബ്ബാനയും മറ്റു കൂദാശകളിലും പങ്കു ചേരാനും കുട്ടികള്‍ക്ക് വ്യക്തിപരമായി പ്രാര്‍ത്ഥനാ ജീവിതത്തില്‍ വളരാനും ഈ ക്യാമ്പ് വളരെയധികം പ്രയോജനകരമാകും.

സമ്മര്‍ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ജൂണ്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ 9.30ന് ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ് ഹാളില്‍ ആരംഭിക്കുന്നു. അതിനു ശേഷം വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി വൈകുന്നേരം അഞ്ചരക്ക് പരിപാടികള്‍ അവസാനിക്കും. സമ്മര്‍ ക്യമ്പിന്റെ രജിസ്ട്രേഷന്‍ ഫീസ് 10 പൗണ്ട് ആണ്. രണ്ടു ദിവസത്തെയും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഈശോയെകൂടുതല്‍ അറിഞ്ഞു സ്‌നേഹിച്ചു വ്യക്തിപരമായ സൗഹൃദബന്ധത്തില്‍ വരാന്‍ എല്ലാ കുട്ടികളും ഈ സമ്മര്‍ ക്യാമ്പില്‍ പങ്കു കൊള്ളണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. ജോയി വയലില്‍ CST, കോര്‍ഡിനേറ്റര്‍ ജോമി, സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് ഫിലിപ്പ് എന്നിവര്‍ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more