1 GBP = 103.74
breaking news

ബ്രിസ്റ്റോൾ എസ്.ടി.എസ്.എം.സി.സിയുടെ നൈറ്റ് വിജിലും പത്തു ദിവസത്തെ ജപമാലയും

ബ്രിസ്റ്റോൾ എസ്.ടി.എസ്.എം.സി.സിയുടെ നൈറ്റ് വിജിലും പത്തു ദിവസത്തെ ജപമാലയും

സിസ്റ്റർ.  ലീന മേരി

ബ്രിസ്റ്റോൾ ഫിഷ്പോൻഡ്‌സ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ ആദ്യവെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജിൽ ഒക്ടോബര് 4 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ചു 10 മണിക്ക് അവസാനിക്കുന്ന ശുസ്രൂഷ നയിക്കുന്നത് സോറിയോൻ ടീം അംഗമായ ബ്ര. സിൽബി സാബു ആയിരിക്കും. വിശുദ്ധ കുർബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എല്ലാവർഷവും നടത്തിവരുന്ന പത്തു ദിവസത്തെ ജപമാലയും ദിവ്യകാരുണ്യ ആരാധനയും വിവിധ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഒക്ടോബര് 4 – ആം തീയതി വെള്ളി മുതൽ 13 -ആം തീയതി ഞായർ വരെ നടത്തപ്പെടും. സമാപനദിവസമായ 13 – ആം തീയതി ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിശുദ്ധ കുർബാനയും ആഘോഷമായ ജപമാലയും നേർച്ചയും ഉണ്ടായിരിക്കും.

എസ്.ടി.എസ്.എം.സി.സി മിഷൻ ഡയറക്ടർ റവ. ഫാ. പോൾ വെടിക്കാട് സി.എസ്.ടി ആഘോഷങ്ങൾക്കു മുഖ്യ കാർമികത്വം നൽകും.

അമലോത്ഭവയായി പിറന്നുകൊണ്ട് ആത്മാവിലും ശരീരത്തിലും വിശുദ്ധി പ്രാപിച്ചു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവ തിരുമനസ്സ് നിറവേറ്റിയ പരിശുദ്ധ അമ്മയിൽനിന്ന് ഈ ജപമാല മാസത്തിൽ മദ്ധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രിസ്റ്റോൾ എസ്.ടി.എസ്.എം.സി.സി മിഷൻ ഡയറക്ടർ റവ. ഫാ. പോൾ വെടിക്കാട് സി.എസ്.ടിയും ട്രസ്റ്റിമാരും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more