1 GBP = 104.16

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഇടവക പ്രഖ്യാപനവും ദുക്‌റാന തിരുന്നാളും ജൂലൈ 1,2,3,4 തിയതികളില്‍

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഇടവക പ്രഖ്യാപനവും ദുക്‌റാന തിരുന്നാളും ജൂലൈ 1,2,3,4 തിയതികളില്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാര്‍ സമൂഹം ഇടവക പ്രഖ്യാപനവും മാര്‍ തോമാശ്ലീഹയുടെ ദുക്‌റാന തിരുനാളും ജൂലൈ 1,2,3,4 തിയതുകളില്‍ ആഘോഷിക്കുന്നു. മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ ദിനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം  നല്‍കുകയും ചെയ്യും.
ഈ അനുഗ്രഹീത അവസരത്തില്‍ കുട്ടികള്‍ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിര്‍മ്മാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയില്‍ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്‌നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.

ദുക്‌റാന തിരുന്നാള്‍ പരിപാടികള്‍

ജൂലൈ 1 വെള്ളിയഴ്ച 6.30 ന് ഫാ പോള്‍ വെട്ടിക്കാട്ട് നയിക്കുന്ന നൊവേനയും തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും പതാക ഉയര്‍ത്തലും ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ വചന സന്ദേശവും വിശുദ്ധ കുര്‍ബാനയും
ദിവ്യ കാരുണ്യ ആരാധനയും നേര്‍ച്ചയും ഉണ്ടായിരിക്കും.

ജൂലൈ 2 ശനിയാഴ്ച 10.30 ന് ഫാ ഫാന്‍സ്വാ പത്തില്‍ തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും നൊവേനയും നയിക്കുംഫാ ജോബി വെള്ളപ്ലാക്കലിന്റെ വചന സന്ദേശം.
12.30ന് വീടുകളിലേക്കുള്ള അമ്പു പ്രദക്ഷിണമുണ്ടാകും. വീടുകളില്‍ നിന്നുള്ള പ്രദക്ഷിണത്തിന് ശേഷം ലദീഞ്ഞ്.

ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇടവക പ്രഖ്യാപനവും ആഘോഷമായ വി. കുര്‍ബാനയും വചന സന്ദേശവും നടത്തും. കാര്‍മ്മികന്‍ അഭി. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകള്‍.മൂന്നു മണിയോടെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ നിര്‍മ്മാണ സ്ഥലത്ത് ലദീഞ്ഞും ആശിര്‍വാദ ചടങ്ങും നടക്കും. വിനോദ പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നുമുണ്ടാകും.

ജൂലൈ 4 തിങ്കളാഴ്ച 7 മണിക്ക് വിശുദ്ധ കുര്‍ബാന ( ഇടവകയില്‍ നിന്നും ഇടവകാംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നും മരിച്ചു പോയവരുടെ ഓര്‍മ്മ, ഒപ്പീസ്
ശേഷം കൊടിയിറക്കം.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനൊപ്പം തിരുന്നാള്‍ ആഘോഷത്തില്‍ സജീവമാകാനും ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് , കൈക്കാരന്മാരായ സിജി വാധ്യാനത്ത്, ബിനു ജേക്കബ്, മെജോ ജോയ് ,ഫാമിലി യൂണിയ്റ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more