1 GBP = 104.18

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 6ന്……

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 6ന്……

സോണിയ റെജി

ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 6ന് ന്യൂമാൻ ഹാളിൽ വച്ച് വിപുലമായി നടത്തപ്പെടുന്നു. ഉച്ച കഴിഞ്ഞു കൃത്യം രണ്ടരക്ക് ആഘോഷപരിപാടികൾക്ക് തുടക്കമാകും. മുൻ വർഷങ്ങളിലേതു പോലെ അത്യധികം ഉത്സാഹത്തോടും ആവേശത്തോടും കൂടെ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത കലാപരിപാടികൾക്കും സ്നേഹവിരുന്നിനുമുള്ള ഒരുക്കങ്ങൾ പ്രോഗ്രാം കോർഡിനേറ്റർമാരായ ജോൺസൻ സാമുവലിന്റെയും raji സുനിലിന്റെയും നേതൃത്വത്തിൽ അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നു. ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ഷെറിന്റെ നേതൃത്വത്തിലുള്ള സോൾ ബീറ്റ്‌സ് ഐയർലാൻഡിന്റെ സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ്. പരിപാടിയുടെ വിജയത്തിനായി ബഹുമാനപ്പെട്ട വികാരി ഫാ. മാത്യു വർഗീസിന്റെ നേതൃത്വത്തിൽ കോർഡിനേറ്റേഴ്‌സും കമ്മിറ്റി അംഗങ്ങളും എല്ലാ വിധ ക്രമീകരണങ്ങളും ചെയ്തു വരുന്നു.

വിലാസം:

Newman Hall

West Bury On Trym

BS94DR

Bristol

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more