1 GBP = 100.66

ബ്രിസ്റ്റോളില്‍ ”സര്‍ഗോത്സവം” ഫെബ്രുവരി 25 ശനിയാഴ്ച…..

ബ്രിസ്റ്റോളില്‍ ”സര്‍ഗോത്സവം” ഫെബ്രുവരി 25 ശനിയാഴ്ച…..

ജെഗി ജോസഫ്, പി.ആര്‍.ഒ

ബ്രിസ്റ്റോള്‍ -: ബ്രിസ്റ്റോള്‍ മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന ”സര്‍ഗോത്സവം” ത്തിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, പി.ആര്‍.ഒ ജെഗി ജോസഫ് എന്നിവര്‍ അറിയിച്ചു .

25 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ സൗത്തമേഡ് കമ്മ്യൂണിറ്റി ഹാളില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത് .

ബ്രിസ്‌കയുടെ നേടും തൂണുകളായ വിവിധ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ബ്രിസ്‌കയുടെ വിവിധ ക്ലബ്ബുകള്‍ എന്നിവ മുഖേന ‘സര്‍ഗോത്സവ ‘ ത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു.

പ്രധാനമായും കുട്ടികളുടെ കലാ -സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളായിരിക്കും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് പ്രോഗ്രാം കണ്‍വീനര്‍മാരായി ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറിമാര്‍ കൂടിയായ സന്ദീപ് കുമാര്‍ ,സെബാസ്റ്റ്യന്‍ ലോനപ്പന്‍ എന്നിവരെ ചുമതലപ്പെടുത്തി .

കൂടാതെ പ്രോഗ്രാം കമ്മറ്റിയിലേയ്ക്ക് റജി തോമസ് , വൈസ് പ്രസിഡന്റ് ബിജു പപ്പാറില്‍ ,ജോയിന്റ് സെക്രട്ടറി ശീനിവാസ് മാധവന്‍ , ജസ്റ്റിന്‍ മഞ്ഞളി ,ജിനേഷ് ബേബി ,റോയ് കെ.ഔസേപ്പ് ,അപ്പു മണലിത്തറ ,ജെറിന്‍ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു .

കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി , ട്രഷറര്‍ ബിജു അബ്രാഹം ,ജോയിന്റ് ട്രഷറര്‍ ബിനു എബ്രഹാം , സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക് , വെല്‍ഫെയര്‍ ഓഫിസര്‍ ജോജി മാത്യു ,എല്‍ദോ വര്‍ഗീസ് , എക്‌സ്-ഒഫീഷ്യോ അംഗമായ മുന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി ) എന്നിവരും സന്നിഹിതരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more