1 GBP = 103.75

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 8 മുതല്‍ രാത്രി 12 വരെ….

ബ്രിസ്റ്റോള്‍ STSMCC യുടെ നൈറ്റ് വിജില്‍ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 8 മുതല്‍ രാത്രി 12 വരെ….

സിസ്റ്റര്‍. ലീനമേരി

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ആദ്യ വെള്ളിയാഴ്ച നടത്തുന്ന നൈറ്റ് വിജില്‍ ഇന്ന് വൈകുന്നേരം 8 മണിക്ക് ജപമാലയുടെ ആരംഭിച്ച് രാത്രി 12 മണിക്ക് അവസാനിക്കും. സിസ്റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് സഭാംഗവും സെഹിയോന്‍ ടീം അംഗവുമായ റവ. സിസ്റ്റര്‍. ഡോണ മരിയ ആണ് ശുശ്രൂഷകള്‍ നയിക്കുന്നത്. വി. കുര്‍ബ്ബാന, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, കുമ്പസാരം, ദിവ്യാരാധന, വചന സന്ദേശം തുടങ്ങിയവ ഉണ്ടായിരിക്കും. അനുഗ്രഹദായകവും ആത്മാവിനെയും ശരീരത്തെയും പരിശുദ്ധാത്മാവില്‍ ഉണര്‍ത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടില്‍, പ്രാസാദ ജോണ്‍ എന്നിവര്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.

അഡ്രസ്:

ST. JOSEPH’S CATHOLIC CHURCH

FOREST ROAD

FISHPONDS

BRISTOL

BS163QT

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more