1 GBP = 103.16

ബ്രിസ്‌റ്റോളില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായ നോവേനയും പ്രത്യേക പ്രാര്‍ത്ഥനയും ജൂണ്‍ 22 മുതല്‍

ബ്രിസ്‌റ്റോളില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാളിന് ഒരുക്കമായ നോവേനയും പ്രത്യേക പ്രാര്‍ത്ഥനയും ജൂണ്‍ 22 മുതല്‍

സി. ലീനാ മേരി

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ദുക്‌റാന തിരുനാള്‍ ഈ വര്‍ഷം ജൂണ്‍ 29, 30, ജൂലൈ 1 തിയതികളിലായിട്ട് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

” എന്റെ കര്‍ത്താവേ എന്റെ ദൈവമേ” എന്ന് ഏറ്റുപറഞ്ഞ് ഉത്ഥിതനായ യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് വിദൂരസ്ഥലമായ ഭാരതത്തിലെത്തി നമുക്ക് വിശ്വാസ ദീപം തെളിച്ചുതന്ന പിതാവായ മാര്‍തോമാശ്ലീഹായുടെ ഓര്‍മ തിരുനാളിന് ഒരുക്കമായിട്ടുള്ള 9 ദിവസത്തെ നോവേന ഇന്ന് വൈകീട്ട് 6.30 ന് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ദിവ്യകാരുണ്യാരാധനയോടും ദിവ്യ ബലിയോടും കൂടെ ആരംഭിക്കും. ജൂണ്‍ 29ന് വെള്ളിയാഴ്ച 6.30 ന് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടി കൊടിയേറ്റ് നിര്‍വഹിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ 30 ന് ശനിയാഴ്ച രാവിലെ പത്തു മണിയ്ക്ക് ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ നോവേനയും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വൈകുന്നേരം 4ന് എസ്ടിഎസ്എംസിസി സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികം കുട്ടികളുടെ വിവിധ പരിപാടികളോടെ ഫില്‍ട്ടണ്‍ ഗ്രീന്‍വേ സെന്ററില്‍ അരങ്ങേറും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും. വിശുദ്ധരുടെ തിരു സ്വരൂപം വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും അവസരമുണ്ടായിരിക്കും. നോവേനയിലും പ്രത്യേക പ്രാര്‍ത്ഥനയിലും സംബന്ധിച്ച് മാര്‍ത്തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുവാന്‍ എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ടും അസിസ്റ്റന്റ് വികാരി റവ ഫാ ജോയി വയലില്‍, ട്രസ്റ്റിമാരായ പ്രസാണ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more