യുകെയിലെ സാധാരണ മലയാളികളുടെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന് ജനുവരി എട്ടിന് വെസ്റ്റ് ബെറി ഓണ്‍ ട്രിം ന്യൂമാന്‍സ് ഹാളില്‍ തിരിതെളിയും. ക്ലബിന്റെ ആദ്യ പ്രസിഡന്റായി ജോബി ജോണ്‍ അധികാരമേല്‍ക്കും. കൂടെ സെക്രട്ടറിയായി നോയിച്ചന്‍ അഗസ്റ്റിനും ട്രഷറര്‍ ആയി ജസ്റ്റിന്‍ മന്‍ജലിയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി ബാബു സിറിയക്ക്ജെയിംസ്, ബിജു ജോസഫ്, പി കെ രാജുമോന്‍ എന്നിവര്‍ സ്ഥാനാരോഹണം നടത്തും.
ഏവണ്‍ സോമര്‍സെറ്റ് പോലീസ് വൈസ് ചെയര്‍മാന്‍ കൗണ്‍സിലര്‍ ടോം ആദിത്യ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്. പ്രശസ്ത സിനിമാ താരം എ.ആര്‍. ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. തുടര്‍ന്ന് കലാമണ്ഡലം ശില്‍പയുടെ നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങള്‍ അരങ്ങേറും. കൂടാതെ യുകെയിലെ പ്രശസ്തനായ നര്‍ത്തകന്‍ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സും പരിപാടിക്ക് കൊഴുപ്പേകും.
യുകെയിലും കേരളത്തിലും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പ്രശസ്തരായ മലയാളികള്‍ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സുകളും ഉദ്ഘാടനച്ചടങ്ങിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണ്. ഇതിന് പുറമെ പ്രശസ്തനായ സിനിമാ പിന്നണി ഗായകനോടൊപ്പം പ്രഗത്ഭരായ 11ല്‍ പരം ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും വേദിയെ സംഗീത സാന്ദ്രമാക്കും. യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബിന്റെ സ്പോണ്‍സര്‍മാരായി പത്തോളം മലയാളി സ്ഥാപനങ്ങളും പ്രമുഖ മലയാളികളും ഉദ്ഘാനത്തിന് മുമ്പ് തന്നെ രംഗത്തെത്തിയത് ക്ലബിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
കൃത്യമായ നിയമാവലിയെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന ക്ലബായിരിക്കും ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ്. ഫസ്റ്റം കം ഫസ്റ്റ് സെര്‍വ് എന്ന രീതിയിലായിരിക്കും ക്ലബിന്റെ പ്രവര്‍ത്തനം. അതായത് ഇതില്‍ ആദ്യം അംഗങ്ങളാകുന്നവരായിരിക്കും ആദ്യഘട്ടത്തിലെ ഭാരവാഹികള്‍. തുടര്‍ന്ന് പിന്നീടുള്ള ടേമുകളില്‍ ഓരോ അംഗത്തെയും ഭാരവാഹികളാക്കുന്നതാണ്. കുടുംബം, ബിസിനസ്,യാത്ര എന്നീ മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. അതായത് കുടുംബബന്ധങ്ങള്‍ ഊട്ടി വളര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ലബ് ചുക്കാന്‍ പിടിക്കുന്നതാണ്. അംഗങ്ങള്‍ക്ക് വിവിധ ഇടങ്ങള്‍ അടുത്തറിയാനുള്ള യാത്രകള്‍ കാലാകാലങ്ങളില്‍ ക്ലബിന്റെ ആഭിമുഖ്യത്തിലുണ്ടാകും. അംഗങ്ങള്‍ക്ക് ഒന്നു ചേര്‍ന്ന് മാന്യമായ ഏത് ബിസിനസ് സംരംഭങ്ങളുമാരംഭിക്കാന്‍ ക്ലബ് സൗകര്യമൊരുക്കുന്നതാണ്.
click on malayalam character to switch languages