1 GBP = 103.21

‘ഈശോയെ പോലെ ജീവിക്കുമ്പോഴാണ് നമ്മില്‍ ദൈവരാജ്യം വരുന്നത് – മാര്‍ സ്രാമ്പിക്കല്‍’ …. ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഭക്തിനിര്‍ഭരമായ തുടക്കം ; ഇന്ന് ലണ്ടനില്‍

‘ഈശോയെ പോലെ ജീവിക്കുമ്പോഴാണ് നമ്മില്‍ ദൈവരാജ്യം വരുന്നത് – മാര്‍ സ്രാമ്പിക്കല്‍’ …. ഏകദിന ഒരുക്ക ധ്യാനങ്ങള്‍ക്ക് ബ്രിസ്റ്റോളില്‍ ഭക്തിനിര്‍ഭരമായ തുടക്കം ; ഇന്ന് ലണ്ടനില്‍

 ഫാ. ബിജു കുന്നയ്ക്കാട്ട്

ബ്രിസ്റ്റോള്‍: ദൈവമായിരുന്നിട്ടും സ്വയം ശൂന്യനാക്കിയ ഈശോയുടെ മാതൃക അനുകരിക്കുമ്പോഴാണ് നമ്മിലും ദൈവരാജ്യം വരുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കുന്ന ‘അഭിഷേകാഗ്‌നി’ ധ്യാനങ്ങള്‍ക്കു ഒരുക്കമായി എട്ടു റീജിയനുകളില്‍ സംഘടിപ്പിക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങളിലെ ആദ്യ ധ്യാനത്തിന് ബ്രിസ്റ്റോളില്‍ ദിവ്യ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വയം എളിമപ്പെടുത്തി ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചു കാഴ്ചശക്തിക്കായി ഈശോയോട് പ്രാര്‍ത്ഥിച്ച ബൈബിളിലെ രണ്ട് അന്ധമാരുടെ വിശ്വാസത്തിന്റെ ആഴം നമുക്കുണ്ടാകണമെന്ന് മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രവൃത്തി ദിവസമായിരുന്നിട്ടു കൂടി ധാരാളം വിശ്വാസികള്‍ ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയനില്‍ നിന്ന് ഈ ആദ്യ ഒരുക്ക ധ്യാനം നടന്ന സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലേക്ക് ഒഴുകിയെത്തി. റീജിയന്‍ രക്ഷാധികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന കണ്‍വന്‍ഷനില്‍, സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ റവ. ഫാ. സോജി ഓലിക്കല്‍, പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചന പ്രഘോഷണം നടത്തി. റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികള്‍ താല്പര്യപ്പൂര്‍വ്വം ധ്യാനത്തില്‍ പങ്കു ചേരാനെത്തി. സുപ്രസിദ്ധ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ ഗാന ശുശ്രൂഷയും പുത്തന്‍ ഉണര്‍വ്വേകി.

രണ്ടാമത്തെ ഒരുക്ക ധ്യാന ശുശ്രൂഷ ഇന്ന് ലണ്ടനില്‍ നടക്കും . രാവിലെ 9 മുതല്‍ 5 വരെ നടക്കുന്ന കണ്‍വന്‍ഷനു ഗ്രേറ്റ് ബ്രിട്ടന്‍ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ MST യാണ് നേതൃത്വം വഹിക്കുന്നത്. ശുശ്രൂഷകള്‍ക്കിടയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കുകയും വിശ്വാസികളോട് വചന സന്ദേശം പങ്ക് വയ്ക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന വചനപ്രഘോഷണങ്ങള്‍ക്ക് റവ. ഫാ. സോജി ഓലിക്കലും ബ്രദര്‍ റെജി കൊട്ടാരവും നേതൃത്വം നല്‍കും. ലണ്ടന്‍ റീജിയനിലുള്ള എല്ലാവരെയും ഈ അനുഗ്രഹീത ദിവസത്തിലേക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

വിലാസം:

MOST PRECIOUS BLOOD AND ST. EDMUND CHURCH

115, HERTFORD ROAD

EDMUNTON

LONDON

N11 1AA

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more