1 GBP = 103.73
breaking news

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ബൈബിള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും

ഫിലിപ്പ് കണ്ടോത്ത്

എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 8.30ന് രജിസ്ട്രേഷനോടെ ആരംഭിച്ചു 9.30ന് പ്രതിഷ്ഠയോടെ തുടക്കം കുറിച്ച് കൃത്യം 10 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുന്ന വിധത്തിലാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. ഒരേ സമയം 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 6 മണിക്ക് മുൻപായി തന്നെ മത്സരങ്ങൾ പൂർത്തീകരിച്ചു കൃത്യം 6 മണിക്ക് തന്നെ പൊതുസമ്മേളനത്തിൽ സമ്മാനദാനം നിർവഹിക്കുവാൻ സാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

രജിസ്‌ട്രേഷൻ എല്ലാം ഒരാഴ്ച മുൻപേ പൂർത്തിയായി കഴിഞ്ഞിരുന്നു. SMBCR കീഴിലുള്ള 19 കുർബാന സെന്ററുകളിലും മത്സരത്തിനുള്ള അവസാനഘട്ട റിഹേഴ്‌സൽ നടന്നു. കുട്ടികളും മുതിർന്നവരുമെല്ലാം വളരെ ഉത്സാഹകരായിട്ടാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ തയ്യാറായിരിക്കുന്നത്.

അതു പോലെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ ഈ വർഷം GCSE യിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ബൈബിൾ കലോത്സവ ദിനത്തിൽ അവർക്കു റീജിയണിലെ സർട്ടിഫിക്കേറ്റും ട്രോഫിയും നൽകുന്നതായിരിക്കും.

കൂടാതെ ബൈബിൾ കലോത്സവത്തിൽ വരുന്നവർക്ക് സ്നാക്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ്, ഭക്ഷണങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.

ഇന്ന് നടക്കുന്ന ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ ബൈബിൾ കലോത്സവത്തിൽ റീജിയണിന്റെ കീഴിലുള്ള മുഴുവൻ കുർബാന സെന്ററുകളിൽ നിന്നുള്ളവർ വന്നു പങ്കെടുത്തും സഹകരിച്ചും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും കലോത്സവം വൻ വിജയമാക്കി തീർക്കുകയും ചെയ്യണമെന്ന് ബൈബിൾ കലോത്സവം ചെയർമാനായ ഫാ. ജോസ് പൂവാനിക്കുന്നേൽ CSSR, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ട് CST യും SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും എല്ലാവരോടും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും തന്നെ കൃത്യം എട്ടരയ്ക്ക് തന്നെ വന്നു രജിസ്‌ട്രേഷൻ ആരംഭിക്കണമെന്ന് ബൈബിൾ കലോത്സവ ചീഫ് കോർഡിനേറ്റർ റോയി സെബാസ്റ്റ്യനും വൈസ് കോർഡിനേറ്റർമാരായ ജോസി മാത്യുവും സജി തോമസും അറിയിച്ചു.

വിലാസം:

The Greenway Centre

Doncaster road

Southmeed

Bristol

Bs105PY

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more