1 GBP = 103.68
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം പുതിയ ചരിത്രമെഴുതി; മികച്ച സംഘാടനത്തിന്റെ മറ്റൊരു ഉദാഹരണമായി….ചിത്രങ്ങൾ കാണാം…

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം പുതിയ ചരിത്രമെഴുതി; മികച്ച സംഘാടനത്തിന്റെ മറ്റൊരു ഉദാഹരണമായി….ചിത്രങ്ങൾ കാണാം…

ഫാ. ബിജു ജോസഫ്
ബൈബിൾ സംഭവങ്ങൾക്ക് പുതുവ്യത്യാസം പകർന്ന് ബ്രിസ്റ്റോൾ കലാമത്സരങ്ങൾ അവിസ്മരണീയമായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ട് റീജിയനുകളിൽ നിന്നുള്ള മികച്ച മത്സരാർത്ഥികൾ പ്രതിഭയുടെ മാറ്റുരച്ചപ്പോൾ 227 പോയിന്റോടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും 134 പോയിന്റോടെ പ്രസ്റ്റൺ റീജിയണും 120 പോയിന്റോടെ ഗ്ളാസ്ഗോ റീജിയണും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

രാവിലെ 9.30ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച ദിനം സമ്മാനദാനത്തിൽ അവസാനിച്ചപ്പോൾ രാത്രി 8 മണി കഴിഞ്ഞിരുന്നു. ബൈബിൾ കലോത്സവ ദിനം മുഴുവനും ഉണ്ടായിരുന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവൻ സമയ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റവ. ഫാ. പോൾ വെട്ടിക്കാട്ടിന്റെയും ഫാ. ജോയി വയലിന്റെയും നേതൃത്വത്തിൽ സിജി വാദ്യാനത്ത മുഖ്യ കോർഡിനേറ്ററായുള്ള വിവിധ കമ്മിറ്റികളുടെ മാസങ്ങളായുള്ള അദ്ധ്വാനമാണ് പരാതികളൊന്നും കൂടാതെ പൂർണ്ണ ഫലപ്രാപ്തിയിലെത്തിയത്.

രാജേഷ് നടേപ്പിള്ളി എടുത്ത ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക – പാർട്ട് 1
രാജേഷ് നടേപ്പിള്ളി എടുത്ത ചിത്രങ്ങൾ – പാർട്ട് 2
രാജേഷ് നടേപ്പിള്ളി എടുത്ത ചിത്രങ്ങൾ – പാർട്ട് 3

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more