1 GBP = 103.84
breaking news

ചരിത്രമുണരാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം നാളെ….

ചരിത്രമുണരാന്‍ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവം നാളെ….

ജെഗി ജോസഫ്

ഇത് ചരിത്ര നിമിഷമാണ് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു.നാളെ ആ മഹനീയ മുഹൂര്‍ത്തമെത്തുന്നു.ഗ്രീന്‍വേ സെന്ററിലെ കലകള്‍ മാറ്റുരയ്ക്കുന്നവേദി വചന പ്രഘോഷണങ്ങള്‍ കുരുന്നുകളിലേക്കെത്തിക്കുന്ന അസുലഭ നിമിഷമാകും.മത്സരത്തിന്റെ ആവേശത്തിലാണ് ഏവരും.വിവിധ റീജണല്‍ മത്സരങ്ങളില്‍ വിജയിച്ച് കഴിവു തെളിയിച്ച കുട്ടികള്‍ കലോത്സവ വേദിയില്‍ മാറ്റുരയ്ക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും സമ്മാനിക്കുക.മത്സരത്തേക്കാളുപരി ദൈവ വചനങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയിലെത്തുമ്പോള്‍ അത് കുരുന്നുകള്‍ക്ക് ദൈവത്തിലേക്കുള്ള വഴിയായി മാറും.കുഞ്ഞുമനസുകളില്‍ വിശ്വാസം ഉറപ്പിക്കാന്‍ ഈ മത്സരത്തിനാകുമെന്നത് തന്നെയാണ് ബൈബിള്‍ കലോത്സവത്തിന്റെ വിജയവും.
നാളെ കൃത്യം 8.45ന് തന്നെ ഗ്രീന്‍വേ സെന്ററില്‍ രജിസ്‌ട്രേഷന്‍ ഡോക്യുമെന്റ്‌സ് റെഡിയായിരിക്കും.അതാത് റീജിയണില്‍ നിന്ന് വരുന്നവര്‍ അവരുടെ റീജിയണിന്റെ കൗണ്ടറില്‍ നിന്ന് ചെസ്റ്റ് നമ്പറും മറ്റും കളക്ട് ചെയ്യണം.
9.15ന് സീറോ മലബാര്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടക്കും.ബൈബിള്‍ പ്രതിഷ്ഠ നടത്തുന്നതോടെ ഗ്രീന്‍വേ സെന്ററിലെ ഏഴ് സ്‌റ്റേജുകളിൽ മത്സരങ്ങള്‍ 9.30 ന് ആരംഭിയ്ക്കും.പത്തു മണിയ്ക്കാണ് സൗത്ത്‌ മീഡ് കമ്യൂണിറ്റി സെന്ററിലെ രണ്ട് സ്റ്റേജു കളില്‍ മത്സരം തുടങ്ങുക.ഗ്രീന്‍വേ സെന്ററും സൗത്ത്‌മെയ്ഡ് കമ്യൂണിറ്റി സെന്ററും തമ്മില്‍ 800 മീറ്റര്‍ ദുരമുള്ളതിനാല്‍ അവിടെ മത്സരിക്കുന്ന കുട്ടികള്‍ക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .രണ്ട് സ്റ്റേജുകളാണ് സൗത്ത്‌മെയ്ഡ് കമ്യൂണിറ്റി സെന്ററിലുള്ളത്. എല്ലാ ഏജ് ഗ്രൂപ്പുകളിലുമുള്ള സിംഗിൾ ഡാന്‍സുകളും മലയാളം പ്രസംഗവും , മലയാളം ബൈബിള്‍ റീഡിങും ഇവിടെയാണ് നടക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ വരുന്നവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ ഡെന്നിസിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് യൂത്ത് ലീഗിന്റെ വോളന്റിയേഴ്‌സ് തയ്യാറായിരിക്കും.എല്ലാ സ്‌റ്റേജിലും ഇടതടവില്ലാതെ മത്സരം നടക്കും.ഏതെങ്കിലും കാരണവശാല്‍ ഏതെങ്കിലും സ്‌റ്റേജില്‍ സമയം വൈകിയാല്‍ അത് മറികടക്കാന്‍ രണ്ട് വേദികള്‍ വേറേയും ഒരുക്കിയിട്ടുണ്ട്
ഉച്ചഭക്ഷണത്തിനായി പ്രത്യേകം സമയം അനുവദിച്ചിട്ടില്ല.മത്സരങ്ങള്‍ക്കിടയില്‍ തന്നെ ഭക്ഷണം കഴിയ്ക്കണം .ദുരെ നിന്ന് വരുന്നവര്‍ക്കായി രാവിലെ 9.15 വരെ സൗജന്യ ബ്രേക്ക് ഫാസ്റ്റ് ഉണ്ടായിരിക്കും.സ്‌നാക്‌സും വിവിധഭക്ഷണങ്ങളും മിതമായ നിരക്കില്‍ കാന്റീനില്‍ ലഭിക്കുന്നതാണ്.അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഫുഡ് കമ്മറ്റി ചെയര്‍മാന്‍ പ്രസാദ് ജോണിനെ ബന്ധപ്പെടണം.

ഏതെങ്കിലും പ്രോഗ്രാമുകള്‍ ഒരേ സമയം നിങ്ങള്‍ പങ്കെടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാല്‍ സ്‌റ്റേജിലെ വോളന്റിയേഴ്‌സുമായി ബന്ധപ്പെടുക.നിങ്ങളുടെ രണ്ടു മത്സര ഇനങ്ങളുടേയും സമയ ക്രമീകരണങ്ങള്‍ വോളന്റിയേഴ്‌സ് ചെയ്തു തരും.
വൈകീട്ട് 6.15ന് സമാപന സമ്മേളനം ഗ്രീന്‍വേ സെന്ററിലെ പ്രധാന ഹാളില്‍ ആരംഭിയ്ക്കും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പിതാവ് ശ്രീ മാര്‍ സ്രാമ്പിക്കല്‍ മുഖ്യ അതിഥിയായിരിക്കും.പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ സണ്ണി സ്റ്റീഫന്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.ഇവിടെ വച്ച് സമ്മാനാര്‍ഹര്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.ആര്‍ക്കെങ്കിലും നേരത്തെ പോകണമെങ്കില്‍ അവര്‍ക്ക് പോകും മുമ്പ് സമ്മാനം സ്വീകരിക്കാന്‍ അവസരം ഒരുക്കുന്നതാണ് .സമ്മാനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അനിതാ മാര്‍ട്ടിനുമായി ബന്ധപ്പെടുക.നാളെ വൈകീട്ട് 6.30 ന് ഫിഷ്‌പോണ്ട്‌സ് ദേവാലയത്തില്‍ നടക്കുന്ന യാമ പ്രാര്‍ത്ഥനയിലൂടെയാണ് ബൈബിള്‍ കലോത്സവത്തിന്റെ ആദ്ധ്യാത്മിക ഒരുക്കങ്ങൾ തുടങ്ങുന്നത്. മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ് ശുiശൂഷകൾക്ക് നേത്യത്വം നൽകുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ പ്രധാന കോര്‍ഡിനേറ്റര്‍ കലോത്സവം ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട് ആണ്.07450 243223.
കലോത്സവം ഓവറോള്‍ കോര്‍ഡിനേറ്റര്‍ സിജി വാദ്യാനത്ത് 07734 303945,
നടപടികള്‍ പൂര്‍ത്തിയായെങ്കിലും രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ക്ക് രജിസ്‌ട്രേഷന്റെ കോര്‍ഡിനേറ്റര്‍ ജോജി മാത്യുവിനെ ബന്ധപ്പെടുക 07737 506147
ദൂര സ്ഥലത്ത് നിന്ന് വരുന്നവര്‍ക്ക് അക്കോമഡേഷനെ കുറിച്ച് അറിയാന്‍ ജോമോന്‍ മാമച്ചനെ വിളിക്കുക 07886208051.
നേരത്തെ റെയില്‍വേ സ്റ്റേഷനിലും മറ്റുമെത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ക്ക് ജോസ് മാത്യുവിനെ ബന്ധപ്പെടുക 07837482597.
ഭക്ഷണ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രസാദ് ജോണ്‍ 07525687588.
മത്സരങ്ങളുടെ സമ്മാനവുമായി ബന്ധപ്പെട്ട് അറിയാന്‍ അനിതാ ഫിലിപ്പ് 07809714895.
ഫൈനാന്‍സ് സംബന്ധിച്ച് അറിയാന്‍ എസ്ടിഎംസിസിയുടെ ട്രെഷറര്‍ ബിജു ജോസിനെ വിളിക്കുക 07956 120231,
വിവിധ കമ്മിറ്റികളും വോളന്റിയേഴ്‌സും മറ്റും മീറ്റിങ്ങുകള്‍ ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്.
ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം…മനോഹരമായ വേദികളില്‍ കുട്ടികള്‍ ദൈവ വചനത്തിന്റെ അകമ്പടിയോടെ മത്സരിക്കാനിറങ്ങുമ്പോള്‍ വേറിട്ട കാഴ്ചാനുഭവമായിരിക്കും വിശ്വാസികള്‍ക്ക് .നമുക്ക് കാത്തിരിക്കാം…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more