1 GBP = 103.12

ബ്രിസ്റ്റോള്‍ ദശദിന ജപമാലയുടെ സമാപനം ഒക്ടോബര്‍ 27 ശനിയാഴ്ച

ബ്രിസ്റ്റോള്‍ ദശദിന ജപമാലയുടെ സമാപനം ഒക്ടോബര്‍ 27 ശനിയാഴ്ച

സിസ്റ്റർ ലീന മേരി

ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ദശദിന ജപമാല സമാപനം ഒക്ടോബര്‍ 27ന് ശനിയാഴ്ച രാവിലെ 9.30 ന് നടത്തപ്പെടും.

റവ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാന തിരുന്നാള്‍ സന്ദേശം, ജപമാല സമര്‍പ്പണം തുടര്‍ന്ന് ലദീഞ്ഞും ഉണ്ടായിരിക്കും. കൊന്തമാസത്തില്‍ ജപമാല പ്രാര്‍ത്ഥനയിലൂടെ ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച് വിശുദ്ധിയില്‍ വളരുവാന്‍ എസ്ടിഎസ്എം സിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ സസ്‌നേഹം ക്ഷണിക്കുന്നു

ദിവ്യബലിയ്ക്ക് ശേഷം എസ്ടിഎസ്എംസിസി ചര്‍ച്ച് പ്രൊജക്ടുമായി ബന്ധപ്പെട്ട് പൊതുയോഗം ഉണ്ടായിരിക്കും

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more