1 GBP = 105.74
breaking news

ബ്രിസ്‌കയുടെ ഓണം ചരിത്രത്തില്‍ ആദ്യമായി ബ്രിസ്‌റ്റോള്‍ സിറ്റി ഹാളില്‍; മ്യൂസിക്കല്‍ കോമഡി നൈറ്റും ഗംഭീര ഓണ പരിപാടികളും ആസ്വദിക്കാം ; ശനിയാഴ്ച ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ‘ പൊന്നോണം’

ബ്രിസ്‌കയുടെ ഓണം ചരിത്രത്തില്‍ ആദ്യമായി ബ്രിസ്‌റ്റോള്‍ സിറ്റി ഹാളില്‍; മ്യൂസിക്കല്‍ കോമഡി നൈറ്റും ഗംഭീര ഓണ പരിപാടികളും ആസ്വദിക്കാം ; ശനിയാഴ്ച ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് ‘ പൊന്നോണം’

ജെഗി ജോസഫ്

ബ്രിസ്‌കയുടെ 11ാമത് ഓണാഘോഷം നാളെ ഗംഭീരമായി ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണാഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആവേശത്തിലാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍. ഏവര്‍ക്കും ഒത്തുകൂടാനാകുന്ന അതായാത് ആയിരത്തിലധികം പേര്‍ക്ക് ഒരുമിച്ച് പങ്കെടുപ്പിക്കാനാകുന്ന വലിയ വേദി തന്നെയാണ് ഇക്കുറി ഓണാഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. ബ്രിസ്‌കയുടെ ഓണാഘോഷ ചരിത്രത്തില്‍ ആദ്യമായാണ് ബ്രിസ്‌റ്റോള്‍ സിറ്റി ഹാളില്‍ ആഘോഷം നടക്കുന്നത്.

ആദ്യം തീരുമാനിച്ച വേദി ചില അസൗകര്യങ്ങള്‍ കൊണ്ട് ലഭിക്കാതെ വന്നപ്പോള്‍ ബ്രിസ്‌റ്റോള്‍ മേയര്‍ തന്നെയാണ് പുതിയ വേദി അനുവദിച്ചു തന്നിരിക്കുന്നത്. ഏതായാലും ആഘോഷത്തിന് ഒരു കുറവും ഇക്കുറി ഉണ്ടാകില്ലെന്നുറപ്പാണ്. സെപ്തംബര്‍ 23 ശനിയാഴ്ചയാണ് ഓണാഘോഷ പരിപാടി.ബ്രിസ്‌കയുടെപുതിയ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യ ഓണാഘോഷമാണ് . അതിനാല്‍ തന്നെ മുഴുവന്‍ കമ്മിറ്റി അംഗങ്ങളും ആവേശത്തിലാണ്.

കൊല്ലം അഭിജിത്തും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ആന്‍ഡ് കോമഡി നൈറ്റാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.
പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റിയനും ട്രഷറര്‍ ഷാജി സ്‌കറിയയും മറ്റ് അസോസിയേഷന്‍ അംഗങ്ങളും ഓണാഘോഷ ഒരുക്കങ്ങള്‍ക്കായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
രുചികരമായ ഓണ സദ്യയും ഓണക്കളികളും കലാപരിപാടികളുമായി മികച്ചൊരു ഓണാഘോഷമാണ് നാളെ നടക്കാനിരിക്കുന്നത്. ഷേക്‌സ്പിയര്‍നാടകം മാക്‌ബെത്തിന്റെ മലയാള അവതരണം വേദിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു മികച്ച കലാ സന്ധ്യയാണ് നാളെ വേദിയിലെത്തുക. പരിപാടികള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അസോസിയേഷന്‍ അംഗങ്ങള്‍ ആവേശത്തിലാണ്.

പുതിയതായി നിരവധി പേരാണ് ബ്രിസ്റ്റോളില്‍ എത്തിയിട്ടുള്ളത്. വലിയൊരു പങ്കാളിത്തമാണ് അതിനാല്‍ തന്നെ പ്രതീക്ഷിക്കുന്നത്.
ഏവരേയും ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സാജന്‍ സെബാസ്റ്റ്യനും സെക്രട്ടറി ഡെന്നിസ് സെബാസ്റ്റിയനും ട്രഷറര്‍ ഷാജി സ്‌കറിയയും അറിയിക്കുന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഇത്തവണയും ബ്രിസ്‌കയുടെ ഓണാഘോഷത്തിന്റെ മുഖ്യ സ്‌പോണ്‍സേഴ്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more