1 GBP = 103.12

തെരേസാ മേയുടെ ബ്രെക്സിറ്റ്‌ ധവളപത്രം ഇന്ന് പുറത്തിറക്കും; എതിർപ്പുമായി വിമതപക്ഷം

തെരേസാ മേയുടെ ബ്രെക്സിറ്റ്‌ ധവളപത്രം ഇന്ന് പുറത്തിറക്കും; എതിർപ്പുമായി വിമതപക്ഷം

ലണ്ടൻ: ബ്രെക്സിറ്റ്‌ സംബന്ധിച്ച പ്രധാന രേഖകൾ ഉൾക്കൊള്ളുന്ന ധവളപത്രം പ്രധാനമന്ത്രി തെരേസാ മെയ് ഇന്ന് പുറത്തിറക്കും. ചേക്കേഴ്‌സിൽ അവതരിപ്പിച്ച മുഴുവൻ പദ്ധതികളും അതേപടി പ്രഖ്യാപിക്കുന്നതിനെ ചോദ്യം ചെയ്ത് വിമതപക്ഷവും രംഗത്തെത്തുമെന്നാണ് സൂചനകൾ. മന്ത്രിസഭാ പുനഃസംഘടനയോടെ ക്യാബിനറ്റിൽ പൂർണ്ണ പിന്തുണ ലഭിച്ച മേയ്ക്ക് വിമതപക്ഷത്തിന്റെ നീക്കങ്ങൾ തിരിച്ചടിയാവില്ലെന്നാണ് കരുതപ്പെടുന്നത്. ക്യാബിനെറ്റിലെ മുഴുവൻ മന്ത്രിമാരും ബ്രെക്സിറ്റ്‌ സംബന്ധിച്ച് മേയുടെ ധവളപത്രത്തിന് അംഗീകാരം നൽകിക്കഴിഞ്ഞു. സിംഗിൾ മാർക്കറ്റിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും പുറത്ത് വരുന്നതോടൊപ്പം ബ്രിട്ടന്റെ അതിർത്തികളും പൂർണ്ണ നിയന്ത്രണത്തിലാകുമെന്ന് മന്ത്രിമാർ പറയുന്നു. ജനങ്ങൾ ആഗ്രഹിച്ച ബ്രെക്സിറ്റിന് പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

എന്നാൽ ചേക്കേഴ്‌സിൽ തങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ നടപ്പാക്കണമെന്നാണ് വിമതപക്ഷം ആവശ്യപ്പെടുന്നത്. മെയ് വിരുദ്ധ ഗ്രൂപ്പിലെ പ്രധാനിയായ ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലാണ് വിമതപക്ഷം എതിർപ്പുമായി രംഗത്തുള്ളത്. ടാക്സേഷൻ ബില്ലിൽ വിമതവിഭാഗം അവതരിപ്പിച്ച ഭേദഗതികൾ, യൂറോപ്യൻ യൂണിയന് വേണ്ടി ബ്രിട്ടൻ കസ്റ്റംസ് തീരുവ ഈടാക്കൽ, നോർത്തേൺ അയർലൻഡിന് പ്രത്യേകമായി നിയമങ്ങൾ ഉണ്ടാക്കാതിരിക്കുക തുടങ്ങിയുള്ള കാര്യങ്ങളിൽ ഭേദഗതി നടത്താതെ മുന്നോട്ട് പോകാനാവില്ലെന്ന് വിമതപക്ഷം പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബോറിസ് ജോൺസണും ഡേവിഡ് ഡേവിസും മന്ത്രിസഭയിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ ഔദ്യോഗിക വിഭാഗം വിമതപക്ഷത്തിന്റെ എതിർപ്പുകൾ പാടെ അവഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.

വരും ദിവസങ്ങളിൽ പ്രതിപക്ഷം എടുക്കുന്ന നിലപാടുകളും ഔദ്യോഗിക പക്ഷത്തിന് തുണയാകുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more