1 GBP = 103.69
breaking news

ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ്‌ നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന നിർദ്ദേശം ബ്രിട്ടൻ തള്ളി

ബ്രെക്സിറ്റ്‌ അനിശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ്‌ നടപ്പാക്കുന്നത് വൈകിപ്പിക്കണമെന്ന നിർദ്ദേശം ബ്രിട്ടൻ തള്ളി

ലണ്ടൻ: ബ്രെസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ ബ്രെക്സിറ്റ്‌ വൈകിപ്പിക്കണമെന്ന ഇയു നേതാക്കളുടെ നിർദ്ദേശം പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് തള്ളി. ഐറിഷ് അതിർത്തി വിഷയത്തിൽ കൃത്യമായ നിലപാടുകൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു വരാത്തതാണ് ബ്രെക്സിറ്റ്‌ തിയതി ഇരു വർഷത്തേക്ക് കൂടി നീട്ടണമെന്ന നിർദ്ദേശം ഇയു നേതാക്കൾ മുന്നോട്ട് വച്ചത്.

എന്നാൽ നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. നിലവിലെ തിയതിയായ മാർച്ച് 2019 ൽ തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന് മേയുടെ ഓഫീസ് പ്രഖ്യാപിച്ചത്. ഇന്നലെ വൈകുന്നേരം ഉച്ചകോടിയിൽ സംസാരിച്ച തെരേസാ മേയ് പ്രതീക്ഷയിലായിരുന്നു. എന്നാൽ ഐറിഷ് അതിർത്തി വിഷയത്തിൽ പഴയ പല്ലവി തന്നെ ആവർത്തിക്കുന്നുവെന്ന് ആരോപിച്ച് മേയുടെ നിർദ്ദേശങ്ങൾ ഇയു നേതാക്കൾ തള്ളുകയായിരുന്നു. ഒരു വർഷം കൂടി ബ്രെക്സിറ്റ്‌ വിടുതൽ കാലാവധി നീട്ടി വ്യക്തമായ കരാറുകൾ രൂപപ്പെടുത്താമെന്ന ഇയു നിർദ്ദേശം മേയും നിരാകരിച്ചു.

കാലാവധി നീട്ടണമെന്ന ഇയു നിർദ്ദേശം ടോറി എംപിമാരുൾപ്പെടെയുള്ള നിരവധിപേരാണ് എതിർക്കുന്നത്. 2022 വരെ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ കെട്ടിയിടുന്നതിനുള്ള അവസരമായാണ് ഇവർ ഇത് വിലയിരുത്തുന്നത്. കാലാവധി നീളുന്തോറും വിടുതൽ തുകയായ 39 ബില്യൺ പൗണ്ട് കൂടാതെ അധികമായി നിരവധി ബില്യൺ പൗണ്ടും ബ്രിട്ടന് ഇയുവിന് നൽകേണ്ടി വരും. എന്നാൽ ഡീലുകളൊന്നുമില്ലാതെ ബ്രിട്ടൻ ഇയുവിന് പുറത്തേക്ക് പോകുന്നത് പിന്തുണക്കുന്നവരും വളരെക്കൂടുതലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more