1 GBP = 104.13

രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത റാലി

രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ ഒരു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത റാലി

ലണ്ടൻ: ലണ്ടനെ ഇളക്കിമറിച്ച് ഇന്നലെ പാർലമെന്റിന് മുന്നിൽ ഒത്തുകൂടിയത് ഒരു ലക്ഷത്തിലധികം ആളുകൾ. ആന്റി ബ്രെക്സിറ്റ്‌ കാംപെയ്‌നേഴ്‌സ് നേതൃത്വം കൊടുത്ത റാലിക്ക് ബ്രെക്സിറ്റ്‌ ഡീലുകളിൽ അവസാന വാക്ക് പൊതുജനത്തിന്റേതാകണമെന്നാണ് ആവശ്യം. ബ്രെക്സിറ്റ്‌ ആവശ്യപ്പെട്ട് 2016ൽ നടത്തിയ റഫറണ്ടത്തിന് രണ്ടു വർഷം തികയുമ്പോഴാണ് വീണ്ടുമൊരു വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഇത്രയും ജനങ്ങൾ തെരുവിലിറങ്ങിയത്. 2016 ൽ 42 നെതിരെ 52 ശതമാനം വോട്ടോടെയാണ് റഫറണ്ടം ബ്രെക്സിറ്റ്‌ അനുകൂലികൾക്ക് അനുകൂലമായത്.

എന്നാൽ ഇന്ന് കൂടുതൽ ജനങ്ങളും ബ്രെക്സിറ്റ്‌ യാഥാർഥ്യമാകുമ്പോൾ കൃത്യമായ വ്യാപാര കരാറുകളുമായി വേണം ബ്രിട്ടൻ പുറത്തേക്ക് വരാൻ ആഗ്രഹിക്കുന്നതെന്ന് സമരക്കാർ പറയുന്നു. എയർബസും ബി എം ഡബ്ലിയൂ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഡീലുകൾ ഉറപ്പിക്കാതെ ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിനെതിരെ സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. മുൻ ലേബർ നേതാവ് അലിസ്‌റ്റെയർ കാംബെലും റാലിക്ക് നേതൃത്വം കൊടുക്കാൻ മുൻ നിരയിലുണ്ടായിരുന്നു. ബ്രെക്സിറ്റ്‌ ഡീലുകളിൽ അവസാന വാക്ക് പൊതുജനത്തിന്റെ തന്നെയാകണമെന്നും അദ്ദേഹം പറയുന്നു.

മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും സർ ജോൺ മേജറും ആന്റി ബ്രെക്സിറ്റ്‌ ഗ്രൂപ്പുകൾക്ക് അനുഭാവം പ്രകടിപ്പിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു. രണ്ടാം റഫറണ്ടം ആവശ്യപ്പെട്ട് നടത്തിയ സർവ്വേകളിലും ഭൂരിഭാഗം പേരും അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more